ഉപയോക്താക്കൾക്കായി ഫ്രീഡം പ്ലാൻ വീണ്ടും അവതരിപ്പിച്ച് ബിഎസ്എൻഎൽ. സ്വദേശീയ 4ജി നെറ്റ്-വർക്ക് ലഭിക്കുന്ന ഈ പ്ലാൻ ഒരു രൂപയ്ക്ക് പ്രീപെയ്‌ഡ് മൊബൈൽ കണക്ഷൻ നേടാം. പ്രമോഷണൽ ഓഫർ 30 വരെ ലഭിക്കും.
ഏത് നെറ്റ്-വർക്കിലേക്കും അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 2 ജിബി ഹൈസ്‌പീഡ് ഡാറ്റ, ദിവസം 100 എസ്എംഎസ്, കാലാവധി 30 ദിവസം. സിം കാർഡ് സൗജന്യം. മറ്റ് ഓപ്പറേറ്റർമാരിൽനിന്ന് ബിഎസ്എൻഎല്ലിലേക്ക് മാറുന്നവർക്കും ആനുകൂല്യം ലഭിക്കും. ഫോൺ: 1503/18001801503. വെബ്സൈറ്റ്: www.bsnl.co.in.
