കിണറിലകപ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി

പേരാമ്പ്ര: നടുവണ്ണൂർ ആഞ്ഞോളി മുക്കിൽ കിണർ ജോലി ചെയ്യുകയായിരുന്ന മൂന്ന് തൊഴിലാളികൾ അപകടത്തിൽപ്പെട്ടു. കിണറിന്റെ മുകൾഭാഗത്തായി പടവ് പ്ലാസ്റ്റർ ചെയ്യുന്നതിനായി പലകയും കമ്പിയും കൊണ്ട് കെട്ടിയുണ്ടാക്കിയ കെട്ട് കീഴ്മേൽ മറിഞ്ഞ് തൊഴിലാളികൾ കിണറിൽ വീഴുകയായിരുന്നു. 
സന്ദേശം ലഭിച്ചതിനെ തുടർന്ന് പേരാമ്പ്രഫയർ സ്റ്റേഷനിൽ  നിന്നും സ്റ്റേഷൻ ഓഫീസർ പി കെ . ഭരതൻ, ഗ്രേഡ് എസ് ടി ഒ  എം. മജീദ്എന്നിവരുടെ  നേതൃത്വത്തിൽ സ്ഥലത്തെത്തിയ ഫയർഫോഴ്സ് യൂണിറ്റിലെ എം മനോജ് കിണറിലേക്ക് വീണ തട്ടിനടിയിൽ കുടുങ്ങിപ്പോയ തൊഴിലാളികളെ അതിസാഹസികമായി റെസ്ക്യൂ നെറ്റിൽ സുരക്ഷിതമായി കരയ്ക്ക് എത്തിച്ചു. 

ആഞ്ഞോളി മുക്ക് കണ്ണിച്ചി കണ്ടി സന്തോഷ് എന്നയാളുടെ വീടിനോട് ചേർന്നുള്ള ഉദ്ദേശം ഒമ്പത് മീറ്റർ ആഴവും ആറടിയോളം വെള്ളവുമുള്ള കിണറിൽ നിർമ്മാണ തൊഴിലാളികളായ രാജൻ, മനോജ്, ശ്രീലേഷ്  എന്നിവരാണ് അപകടത്തിൽപ്പെട്ടത്. 
നിലയത്തിലെ ഉദ്യോഗസ്ഥരായ പി സജിത്ത്, കെ അജേഷ്, ആർ ജിനേഷ്, എം കെ ജിഷാദ്, ഹോം ഗാർഡുമാരായ എ സി അജീഷ്, വിഎൻ വിജേഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.