അശ്വതി: വിദേശത്ത് ജോലി ചെയ്യുന്നവര്‍ നാട്ടിലേക്ക് വരുന്നതാണ്. നാട്ടില്‍ സ്ഥലമോ വീടോ വാങ്ങാന്‍ സാധിക്കും. കോണ്‍ട്രാക്ട് വര്‍ക്കുകള്‍ ധാരാളം വരും. ജോലിക്കാരുടെ അശ്രദ്ധ കാരണം ജോലികള്‍ തീര്‍ത്തു കൊടുക്കാന്‍ താമസം നേരിട്ടേക്കും. അതുകൊണ്ട് പണം കിട്ടാന്‍ താമസിക്കും.
ഭരണി: കൃഷിയില്‍ നഷ്ടങ്ങള്‍ വന്നേക്കും. ദൂരദേശത്തുള്ള മക്കളുടെ സാന്നിധ്യം സന്തോഷമുണ്ടാക്കും. വളര്‍ത്തു മൃഗങ്ങളെ കൊണ്ട് പ്രയാസങ്ങള്‍ വന്നേക്കും. ഏജന്‍സി ഏര്‍പ്പാടുകള്‍ വിജയകരമായി നടത്തുന്നതാണ്. അതുവഴി സാമ്പത്തിക വരുമാനം ഉണ്ടാകും.
കാര്‍ത്തിക: കിട്ടാനുള്ള പണത്തിന്റെ ഒരു ഭാഗം കിട്ടിയേക്കും. പണം കൊടുക്കാനുള്ളവരൊക്കെ കൊണ്ട് പ്രയാസങ്ങള്‍ വര്‍ദ്ധിക്കും. സ്‌നേഹിതന്മാരില്‍ നിന്ന് സഹായം കിട്ടിയേക്കും. വാഹനം റിപ്പയര്‍ ചെയ്യേണ്ടതായി വരും. പഴയ വാഹനം കൊടുത്ത് പുതിയത് വാങ്ങാന്‍ ആഗ്രഹിക്കും.
രോഹിണി: നല്ല വാര്‍ത്തകള്‍ കേള്‍ക്കാനിടയാവും. സ്വയം തൊഴിലില്‍ അഭിവൃദ്ധി ഉണ്ടാകും. ഇലക്ട്രോണിക് സംബന്ധമായ കടകള്‍ നടത്തുന്നവര്‍ക്ക് കച്ചവടം വര്‍ദ്ധിക്കുന്നതാണ്. ക്ഷേത്രോത്സവാദികള്‍ക്ക് നേതൃത്വം വഹിക്കേണ്ടിവരും. ദൂരത്തുള്ള പുണ്യക്ഷേത്രം ദര്‍ശനം നടത്തിയേക്കും.
മകീര്യം: കലാകാരന്മാര്‍ക്ക് സമ്മാനങ്ങള്‍ ലഭിച്ചേക്കും. സ്വതവേ ചെയ്യുന്ന ജോലിക്ക് പുറമേ മറ്റു ജോലികള്‍ ചെയ്ത് ധനം സമ്പാദിക്കും. വായനാശീലം വര്‍ദ്ധിക്കും. വിനോദയാത്രകള്‍ നടത്തിയേക്കും. പ്രണയിച്ചവര്‍ വിവാഹം നടത്തും. വീട്ടുകാരുടെ സഹകരണം ഉണ്ടാകും.
തിരുവാതിര: സാമ്പത്തിക പ്രയാസങ്ങള്‍ക്ക് ഒരുവിധം പരിഹാരം ഉണ്ടാവുന്നതാണ്. ഡോക്ടര്‍മാര്‍ക്ക് ഈ അവസരം പേരും പ്രശസ്തിയും ധനവും ലഭിക്കും. സ്വയം തൊഴിലില്‍ ചെയ്യുന്നവര്‍ക്ക് നല്ല ഗുണമാണ്.
പുണര്‍തം: പൊതുവേ പ്രവര്‍ത്തിക്കുന്ന കാര്യങ്ങളില്‍ വിജയം ഉണ്ടാകുന്നതാണ്. പുതിയ ചില സ്‌നേഹബന്ധങ്ങള്‍ ഉടലെടുക്കും. വരവിനെക്കാള്‍ ചെലവ് കൂടുന്ന മാസമാണ്. സ്ത്രീകള്‍ക്ക് വിശേഷ വസ്ത്രങ്ങളും ആഭരണങ്ങളും സമ്മാനമായി ലഭിക്കും. ആഗ്രഹിക്കുന്ന വിവാഹം നടക്കും. ഉത്സവാദികള്‍ക്ക് നേതൃത്വം നല്‍കും.
പൂയം: സ്വന്തം ആവശ്യത്തിനായി ജോലിയില്‍ നിന്ന് ലീവ് എടുക്കേണ്ടിവരും. ധാരാളം സല്‍ക്കാരങ്ങളില്‍ പങ്കെടുക്കും. മനസ്സിന് സന്തോഷം ഉണ്ടാവുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടും. ചെറിയ യാത്രകള്‍ നടത്തിയേക്കും. മൊത്തം സമാധാനമുള്ള മാസമാണ്.
ആയില്യം: തറവാട്ടില്‍ ഉത്സവങ്ങള്‍ നടത്തുമ്പോള്‍ എല്ലാവരും ഒത്തുചേര്‍ന്ന് സന്തോഷം പങ്കിടും. ധര്‍മ്മ ദേവാസ്ഥാനത്ത് വിശേഷാല്‍ പൂജകള്‍ നടത്തും. മകന്റെ വിവാഹം ശരിയാകും. കൂട്ടുകാരുമൊത്ത് ചെറിയ വിനോദയാത്രകള്‍ നടത്താന്‍ ഇടവരും.
മകം: ഉന്നതസ്ഥാനത്ത് ഉള്ളവരുമായി പരിചയപ്പെടാന്‍ സാധിക്കും. കോളേജ് അധ്യാപകര്‍ക്ക് ജോലി കയറ്റം ലഭിക്കും. അയല്‍ക്കാരവുമായി രമ്യതയില്‍ പ്രവര്‍ത്തിക്കും. വളര്‍ത്തു മൃഗങ്ങളുടെ ശല്യം കാരണം അവയെ ഒഴിവാക്കിയേക്കും. എഴുത്തുകാര്‍ക്ക് പുരസ്‌കാരങ്ങള്‍ ലഭിക്കും.
പൂരം: അനുരഞ്ജനത്തോടെ പെരുമാറുക മൂലം എല്ലാവരുടെയും ആദരവ് ലഭിക്കും. പൊതുപ്രവര്‍ത്തനങ്ങള്‍ക്കായി സമയവും ധനവും ചെലവാക്കും. വിദേശത്തുള്ളവര്‍ നാട്ടിലേക്ക് തിരിച്ചുവരാനുള്ള പ്രവണത കാണിക്കും. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ജോലിയില്‍ നിന്നും വിട്ടു നില്‍ക്കേണ്ട സാഹചര്യമുണ്ടാകും.
ഉത്രം: പണമിടപാടുകള്‍ക്ക് അനുകൂലമായ സമയമാണ്. വീട് പണിയുകയോ വാങ്ങുകയോ ചെയ്യും. വീട്ടില്‍ ചില മംഗള കാര്യങ്ങള്‍ നടക്കും. കൃഷിയില്‍ നിന്നും വാടകയില്‍ നിന്നും വരുമാനം വര്‍ദ്ധിക്കും. കലാകാരന്മാര്‍ക്ക് അവാര്‍ഡുകളും പ്രശസ്തിയും ലഭിക്കും.
അത്തം: പുതിയ ചില ധനാഗമങ്ങള്‍ ഉണ്ടാവും. ഗൃഹാലങ്കാര വസ്തുക്കള്‍ വാങ്ങും. പുതിയ സ്ഥലം വാങ്ങാന്‍ പരിശ്രമിക്കുമെങ്കിലും വിജയിക്കില്ല. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് കാലതാമസം നേരിടും. എല്ലാ കാര്യങ്ങള്‍ക്കും മാസാവസാനം ഒരു പരിധിവരെ സമാധാനം ലഭിക്കും.
ചിത്ര: പരസ്യങ്ങള്‍ മുഖേന കൂടുതല്‍ ആദായമുണ്ടാകും. ഭൂമി ക്രയവിക്രയങ്ങള്‍ ചെയ്യാന്‍ അവസരം..രോഗികള്‍ക്ക് രോഗശമനം. തിരഞ്ഞെടുപ്പുകളും മറ്റും വിജയിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തിനുള്ള വഴികള്‍ തെളിഞ്ഞുവരും. വാഹനങ്ങള്‍ വീട് മുതലായവ മോടി പിടിപ്പിക്കും.
ചോതി: അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് മനസ്സു വേദനിക്കും. മാസാദ്യം കഴിഞ്ഞാല്‍ മനസ്സമാധാനവും കര്‍മ്മത്തില്‍ സ്വസ്ഥതയും പുണ്യ ക്ഷേത്രദര്‍ശനവും ഫലമാണ്. അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടും. കുടുംബജീവിതം പൊതുവേ തൃപ്തികരം ആയിരിക്കും. ഭാഗ്യ പരീക്ഷകളില്‍ വിജയം കണ്ടെത്തും.
വിശാഖം: പിതാവിന് ദോഷമുള്ള സമയമാണ്. കര്‍മ്മ സ്ഥാനത്ത് നിന്ന് കൂടുതല്‍ ആദായം ലഭിക്കും. വളര്‍ത്തുമൃഗങ്ങള്‍ക്ക് നഷ്ടം സംഭവിക്കും. ഓഹരികളില്‍ നിന്നുള്ള വരുമാനത്തില്‍ കുറവ് വന്നേക്കും. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിക്കും. തര്‍ക്കങ്ങള്‍ ഉണ്ടാകും. വിദേശയാത്രയ്ക്ക് അനുകൂല സമയം.
അനിഴം: സ്‌നേഹിക്കുന്നവര്‍ തമ്മില്‍ വിവാഹ സാധ്യത. വീട്ടുകാര്‍ എതിര്‍ക്കും. ഓഹരികളില്‍ നിന്ന് ധാരാളം ലാഭം ലഭിക്കും. വാഹനാപകടങ്ങളില്‍ നിന്ന് രക്ഷപ്പെടും. തൊഴില്‍രഹിതര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ അവസരം.
തൃക്കേട്ട: യുവതി യുവാക്കളുടെ വിവാഹ കാര്യത്തില്‍ തീരുമാനമാകും. കുടുംബകാര്യങ്ങളില്‍ ചില അഭിപ്രായ വ്യത്യാസമുണ്ടാകും. വ്യാപാരത്തില്‍ നല്ല വരുമാനം ഉണ്ടാകും. പല സംഗതികളും കുടുംബത്തില്‍ സംസാരിച്ചു തീരുമാനിക്കും. ആശുപത്രി വാസം വേണ്ടി വരും. ഭാര്യാവീട്ടുകാരുമായി തര്‍ക്കം ഉണ്ടാകും.
മൂലം: അന്യദേശവാസത്തിന് യോഗം. ആരോഗ്യം പൊതുവേ തൃപ്തികരം ആയിരിക്കും. ചെലവുകള്‍ കൂടാന്‍ സാധ്യത. ചില അപകടങ്ങള്‍ വരാനിടയുണ്ട്. തുടങ്ങിവച്ച കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കും. മാതൃ സ്വത്ത് അനുഭവയോഗ്യമാകും.
പൂരാടം: ബഹുമാനങ്ങള്‍ ലഭിക്കും. സുഹൃത്തുക്കളുടെ അഭിപ്രായത്തിനു വഴങ്ങി ചെയ്യുന്ന പ്രവര്‍ത്തികള്‍ ദോഷമായി പരിണമിക്കും. പുതിയ കോണ്‍ട്രാക്ടുകളിലോ എഗ്രിമെന്റുകളിലോ ഒപ്പുവെക്കും. ആരോഗ്യം മെച്ചപ്പെടും. വാഹനങ്ങള്‍, വീട് ഇവകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിന് പണം ചെലവഴിക്കും. വിദേശയാത്രയ്ക്ക് സാധ്യത.
ഉത്രാടം: ബന്ധു സമാഗമം, വിനോദയാത്ര എന്നിവ ഉണ്ടാകും. പദവിയും പ്രശസ്തിയും വര്‍ദ്ധിച്ചു വരും. സ്ഥിരമായ വരുമാനം അല്ലാതെ പുറമെ നിന്ന് സമ്പത്ത് ലഭിക്കും. കുടുംബത്തില്‍ ഐശ്വര്യവും സമൃദ്ധിയും നിലനില്‍ക്കും. വീട് വാഹനം എന്നിവ അധീനതയിലാകും.
തിരുവോണം: സര്‍വ്വകാര്യങ്ങളിലും വിയോജിപ്പ് പ്രകടിപ്പിക്കും. അധ്വാനഭാരം കഴിഞ്ഞു വിശ്രമിക്കാന്‍ ഒരുങ്ങുമ്പോഴേക്കും പുതിയ ഉത്തരവാദിത്തങ്ങളും ജോലി കൂടുതലും വന്നേക്കും. അപ്രതീക്ഷിതമായി പല പ്രശ്‌നങ്ങളിലും ഇടപെടുന്നതാണ്. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് യാത്ര മാറ്റിവയ്ക്കുന്നത് നല്ലതാണ്. അസ്ഥി സംബന്ധമോ, നേത്രസംബന്ധമായോ രോഗങ്ങള്‍ വന്നുചേരും.
അവിട്ടം: ദേഹാരിഷ്ടതകള്‍ കൂടി വരും. സ്വസ്ഥത കുറയും. ശ്രേയസ് എന്നിവയുണ്ടാകുമെങ്കിലും സ്വജനങ്ങള്‍ നിന്ന് ആനുകൂല്യം കുറയും. പ്രവൃത്തിയില്‍ പുരോഗതി ഉണ്ടാവുന്നതാണ്. ജോത്സ്യര്‍, പുരോഹിതര്‍ എന്നിവര്‍ക്ക് വരുമാനം പ്രസക്തിയും വര്‍ദ്ധിക്കും.
ചതയം: ഗൃഹത്തില്‍ പുതിയ ചില മാറ്റങ്ങള്‍ വരുന്നു. പണച്ചെലവ് കൂടും. സന്താനങ്ങള്‍ക്ക് അസുഖങ്ങള്‍ പിടിപെടും. വേലക്കാരില്‍ നിന്നും ചില ബുദ്ധിമുട്ടുകള്‍ നേരിടും. പിതാവിന്റെ സ്വത്തിനെ ചൊല്ലി തര്‍ക്കങ്ങള്‍ ഉണ്ടാവും. ജോലിയില്‍ സസ്‌പെന്‍ഷന്‍ ലഭിക്കാന്‍ ഇടയുണ്ട്. വാക്കുകള്‍ കൊണ്ട് മറ്റുള്ളവരെ വേദനിപ്പിക്കും.
പൂരുരുട്ടാതി: ആത്മ നിയന്ത്രണം പാലിക്കും. സഹോദരനുമായി ഭിന്നത. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് കാലതാമസം നേരിടും. വാഹന അപകടം ഉണ്ടാകാതെ ശ്രദ്ധിക്കണം. വിലപിടിപ്പുള്ള ആഭരണങ്ങളും കൗതുക വസ്തുക്കളും ലഭിക്കും. സ്‌നേഹിതന്മാരെ കൊണ്ട് ഫലം ഉണ്ടാകും. പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയം.
ഉത്രട്ടാതി: പൂര്‍വിക സ്വത്തു കൈവശം വന്നുചേരും. ശത്രുക്കളുടെ മേല്‍ വിജയം ഉണ്ടാവും. വ്യവഹാരാദികളില്‍ തീരുമാനം ലഭിക്കാതെ കാലതാമസം നേരിടും. വീട്ടുകാര്യങ്ങളില്‍ ചെലവ് വര്‍ദ്ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയം.
രേവതി: വിരോധികള്‍ മുഖേന ധനവ്യയം വരാനിടയുണ്ട്. വ്യാപാരസ്ഥലത്ത് ചില തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. ചില കരാറുകള്‍ പലിശയോ കൊടുക്കേണ്ടി വരികയും ചെയ്യും. സാമൂഹികമായ ഉന്നതി ഉണ്ടാകും. സ്തീകള്‍ മുഖേന അപവാദത്തിന് സാധ്യത ശ്രദ്ധിക്കണം.
