കൊയിലാണ്ടി നന്തി-ചെങ്ങോ ട്ടുകാവ് ബൈപ്പാസിൽ ആനക്കു ളം, കൊല്ലം, മുത്താമ്പി റോഡു കളിൽ നിർമിച്ച അണ്ടർപാസു കൾക്ക് സമീപം കുഴികൾ രൂ പം കൊള്ളുന്നത് വാഹനയാ ത്രക്കാർക്ക് അപകടഭീഷണിയാവുന്നു.
മുത്താമ്പി-കൊയിലാണ്ടി റോഡിലെ അണ്ടർപാസിന് സമീപം റോഡിൽ വലിയകുഴിയാണ് രൂപപ്പെട്ടത്. മഴപെ യ്താൽ കുഴിയിൽ വെള്ളം കെട്ടി നിൽക്കും. അതോടെ കുഴിയോ റോഡോ തിരിച്ചറിയാതെ വാ ഹനമോടിക്കുന്നവർ അപകട ത്തിൽപ്പെടാൻ സാധ്യതയേറെയാണ്.
ഇത്രയും കാലമായിട്ടും കു ഴിയടച്ച് ടാർചെയ്യാൻ ഒരു നട പടിയും എൻ.എച്ച്.എ.ഐ.യു ടെഭാഗത്തുനിന്നുണ്ടാവുന്നില്ല. സമാനസ്ഥിതിയാണ് ആന ക്കുളം-മുചുകുന്ന് റോഡിലും കൊല്ലം-നെല്യാടി റോഡിലുമുള്ളത്.
കൊല്ലം-നെല്യാടി റോഡിൽ അണ്ടർപാസ് നിർമിച്ച സ്ഥല ത്ത് വെള്ളം കുത്തിയൊലിക്കു ന്ന അവസ്ഥയായിരിക്കും മഴ ക്കാലത്ത്. ഇവിടെ ശാസ്ത്രീയമായി ഓവുചാൽ സംവിധാനമുൾ പ്പെടെ റോഡ് നിർമിക്കണം.. ഇല്ലെങ്കിൽ മഴക്കാലത്ത് യാത്ര ക്കാർ വലിയ പ്രയാസം അനുഭവിക്കേണ്ടിവരുമെന്ന് നാട്ടുകാർ പറയുന്നു.
