പാഠപുസ്തകങ്ങളുടെ പുറംചട്ട അച്ചടിക്കാനുള്ള പേപ്പർ തീർന്നതോടെ കെബിപിഎസിൽ അച്ചടി പ്രവൃത്തി മന്ദഗതിയിൽ

പാഠപുസ്തകങ്ങളുടെ പുറംചട്ട അച്ചടിക്കാനുള്ള പേപ്പർ തീർന്നതോടെ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ (കെബിപിഎസ്) അച്ചടി പ്രവൃത്തികൾ മന്ദഗതിയിലായി. പുറംചട്ട പേപ്പർ തീർന്നിട്ട് ഒരാഴ്ചയായി. ആവശ്യമായ പേപ്പർ ഉടൻ ലഭിക്കാത്ത പക്ഷം അടുത്ത രണ്ട് ദിവസത്തിനകം അച്ചടി പൂർണമായി നിലയ്ക്കാനാണ് സാധ്യത. 

കഴിഞ്ഞ രണ്ടാഴ്ചയായി പുറം ചട്ടയില്ലാതെയാണ് പുസ്തക അച്ചടി നടക്കുന്നത്. ഉൾ പേജുകളും പുറം ചട്ടയും വേർതിരിച്ച് അച്ചടിച്ച് പിന്നീട് ബൈൻഡിങ് വിഭാഗത്തിൽ പുസ്തകരൂപത്തിലാക്കുന്നതാണ് നിലവിലുള്ള സംവിധാനം. പുറംചട്ട ലഭിക്കാത്തതിനാൽ ബൈൻഡിങ് പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്. അച്ചടിച്ച ഉൾപ്പേജുകൾ പ്ലാന്റിനകത്ത് കൂമ്പാരമായി കിടക്കുന്ന സാഹചര്യമാണുള്ളത്. ഇത് നീക്കാനാകാതെ വന്നാൽ പ്രസിൽ പ്രവർത്തനം തുടരാൻ ഇടമില്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തുക.

Leave a Reply

Your email address will not be published.