തൃശ്ശൂർ: തമിഴ്‌നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ അപകടത്തിൽപ്പെട്ടു എട്ട് പേർ മരിച്ചു. വാഹനത്തിൽ 16 പേരുണ്ടായിരുന്നുവെന്നാണ് ലഭ്യമായ വിവരം. വാൽപ്പാറ–പൊള്ളാച്ചി റൂട്ടിൽ 13-ാം വളവിൽ നിന്ന് 16-ാം വളവിലേക്കുള്ള ഭാഗത്താണ് അപകടം സംഭവിച്ചത്. മലപ്പുറം സ്വദേശികളാണ് യാത്രക്കാരെന്ന് സൂചന. അപകടത്തിൽ പരിക്കേറ്റവരെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാൽപ്പാറയിൽ നിന്ന് പൊള്ളാച്ചിയിലേക്കുള്ള ചുരം ഇറങ്ങുന്നതിനിടെയായിരുന്നു ദുരന്തം.
