കോഴിക്കോട് 16 വയസ്സുള്ള പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി. മൂഴിക്കല്‍ സ്വദേശി നസ്രീന (16) എന്ന കുട്ടിയാണ് മരിച്ചത്. ബന്ധുവായ അദിനാന് (20) ആണ് കൊലപാതകം നടത്തിയത്. പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അദിനാന് വീടിന്റെ മുകള്‍ നിലയില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തുന്നത്. സഹോദരങ്ങളുടെ മക്കളാണ് മരിച്ചത്. കൊലപാതക കാരണം എന്താണെന്ന് വ്യക്തമല്ല.
ഇരുവരും സഹോദരിമാരുടെ മക്കളാണ്. ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തി കൊലപാതകം നടത്തിയശേഷം തൂങ്ങിമരിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീടിന്റെ മുകളിലത്തെ നിലയിലെ മുറിയിലാണ് ഇയാൾ ആത്മഹത്യ ചെയ്ത്. പൊലീസെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
പെൺകുട്ടിയുടെ വീട്ടിലാണ് യുവാവ് താമസിച്ചിരുന്നത്. ആറുമാസങ്ങൾക്ക് മുൻപ് കുടുംബപ്രശ്നം ഉണ്ടായതിനെ തുടർന്നാണ് ഇയാൾ ഇവിടെ നിന്നും താമസം മാറിയതെന്ന് നാട്ടുകാർ പറയുന്നു. കള്ളത്താക്കോൽ ഉപയോഗിച്ചാണ് ഇയാൾ വീട്ടിനുള്ളിൽ കടന്നതെന്നും നാട്ടുകാർ സംശയിക്കുന്നു.
