കൊളക്കാട് പൂക്കോട് പാടശേഖര സമിതിയുടെ ആഭിമുഖ്യത്തിൽ കൊയ്ത്തുത്സവം നടത്തി

കൊളക്കാട് പൂക്കോട് പാടശേഖര സമിതിയുടെ ആഭിമുഖ്യത്തിൽ കൊയ്ത്തുത്സവം നടത്തി. അത്തോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗീതാ മപ്പുറത്തിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻ്റ് എം ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ (ബാലുശ്ശേരി) മുഹമ്മദ് ഫൈസൽ മുഖ്യാതിഥിയായി. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽ മാസ്റ്റർ, അത്തോളി അഗ്രിക്കൾച്ചർ ഓഫീസർ ജേക്കബ് ഷെമോൻ, പഞ്ചായത്ത് മെമ്പർ കെ.എം രാജൻ, കാർഷിക കർമ്മ സേന സെക്രട്ടറി ചന്ദ്രൻ പൊയിലിൽ, ടി.കെ കരുണാകരൻ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്കായി പഴം, പായസം, പപ്പടം വിതരണം നടത്തി. പാടശേഖരസമിതി സെക്രട്ടറി കെ. നളിനാക്ഷൻ സ്വാഗതവും അഗ്രികൾച്ചർ അസിസ്റ്റൻറ് കെ ബിനു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.