കൊയിലാണ്ടി നഗരസഭയിലെ LDF ദുർഭരണത്തിനെതിരെ UDF നടത്തുന്ന ജനമുന്നേറ്റം പദയാത്രയുടെ രണ്ടാം ദിവസത്തെ ഉദ്ഘാടനം കാവുംവട്ടത്ത് വെച്ച് ജില്ല കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ പതകകൾ കൈമാറി ഉദ്ഘാടനം ചെയ്തു. അൻവർ ഇയ്യം ഞ്ചേരി അദ്യക്ഷത വഹിച്ചു. പി. രക്നവല്ലി ടീച്ചർ, വി.പി. ഇബ്രാഹിം കുട്ടി, കെ.പി.വിനോദ് കുമാർ, സമദ് നടേരി, ബാലകൃഷ്ണൻ നടേരി, എൻ.കെ. അസ്സീസ്, എന്നിവർ സംസാരിച്ചു.
