കുവൈറ്റിലെ ബാങ്കിൽ നിന്ന് 700 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ കേരളത്തിൽ നിന്നുള്ള 1400ൽ അധികം പേർക്കെതിരെ അന്വേഷണം

കുവൈറ്റിലെ ബാങ്കിൽ നിന്ന് 700 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ കേരളത്തിൽ നിന്നുള്ള 1400ൽ അധികം പേർക്കെതിരെ അന്വേഷണം. കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്നും കോടികള്‍ വായ്പയെടുത്ത ശേഷം മുങ്ങിയ കേസിലാണ് നടപടി. കേരളത്തിൽ നിന്നുള്ളവർ കുവൈറ്റിലെ ഗൾഫ് ബാങ്കിൽ നിന്ന് ശമ്പളം തെളിയിക്കുന്ന രേഖകൾ നൽകി വായ്പയെടുത്ത ശേഷം മുങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ട്. തുടക്കത്തിലേ ചെറിയ വായ്പകൾ എടുത്ത് നിശ്ചിത തീയതികളിൽ തിരിച്ചടച്ചാണ് ഇവർ ബാങ്കിന്റെ വിശ്വാസം നേടിയത്. അതിനുശേഷം വൻതുക വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യത്ത് നിന്നും കടന്നുകളയുകയായിരുന്നു . മൂന്ന് മാസം മുമ്പാണ് തട്ടിപ്പ് കണ്ടെത്തിയത്.

വായ്പയെടുത്തവരുടെ വിവരങ്ങൾ ബാങ്കിലുണ്ട്. ഗൾഫ് ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ കേരളത്തിലെത്തി സംഭവത്തിൽ ക്രമസമാധാന വകുപ്പ് എഡിജിക്ക് പരാതി നൽകുകയും ചെയ്തു. കടം വാങ്ങിയവരുടെ വിവരങ്ങൾ പോലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം, കോട്ടയം ജില്ലകളിലായി 10 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കോടികളുടെ വായ്പയെടുത്ത് ഒളിവിൽ പോയവർക്കെതിരെ കേരളത്തിൽ അന്വേഷണം നടക്കുകയാണ്. ആദ്യഘട്ടത്തിൽ 1400 പേരിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. തട്ടിപ്പിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്ന് പോലീസ് സംശയിക്കുന്നു.

Leave a Reply

Your email address will not be published.

Previous Story

21 വ്യാജ സര്‍വകലാശാലകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുവെന്ന് യു.ജി.സി

Next Story

രാജ്യത്ത് പുതിയ 85 കേന്ദ്രീയവിദ്യാലയങ്ങൾക്ക് അനുമതി നൽകി കേന്ദ്രമന്ത്രിസഭാ യോഗം

Latest from Main News

സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും ഉപയോഗിച്ച പ്രചാരണസാമഗ്രികൾ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

തദ്ദേശതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അവസാനിച്ചതിനാൽ സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും ഉപയോഗിച്ച പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.

ഇത്തവണത്തെ ക്രിസ്മസ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സർക്കാർ

ഇത്തവണത്തെ ക്രിസ്മസ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സർക്കാർ. സാധാരണയായി 10 ദിവസമാണ് അവധിയെങ്കില്‍ ഇത്തവണ അത് 11 ദിവസമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍

മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു. 91 വയസായിരുന്നു. ഇന്ന് രാവിലെ മഹാരാഷ്ട്രയിലെ

കടത്തനാടൻ കളരി മുറകളുടെ അധികായൻ കായക്കൊടിയിലെ മഠത്തിൽ ഒതേനൻ ഗുരുക്കൾ അന്തരിച്ചു

കായക്കൊടി: കടത്തനാടൻ കളരി മുറകളിൽ വലിയ ഉയരങ്ങൾ കീഴടക്കിയ ചെറിയ മനുഷ്യൻ കായക്കൊടിയിലെ മഠത്തിൽ ഒതേനൻ ഗുരുക്കൾ (97) വിടവാങ്ങി. വാർദ്ധക്യ