റെഡ് അലർട്ട്; ക്വാറി പ്രവർത്തനം നിരോധിച്ചു, വിനോദ സഞ്ചാര മേഖലകളിൽ വിലക്ക്

മലയോര പ്രദേശങ്ങളിലൂടെ അടിയന്തരമല്ലാത്ത യാത്രകൾ ഒഴിവാക്കണം

ജില്ലയിൽ റെഡ് അലേർട്ട് നിലവിലുള്ള സാഹചര്യത്തിലും തുടർച്ചയായി മഴ പെയ്യുന്നതിനാലും ക്വാറി പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവയ്ക്കാൻ ജില്ലാകലക്ടർ ഉത്തരവിട്ടു. ക്വാറികൾക്കു പുറമെ എല്ലാ വിധ മണ്ണെടുക്കൽ, ഖനനം, കിണർ നിർമാണം തുടങ്ങിയവയും ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ നിർത്തിവയ്ക്കണം.

മലയോര പ്രദേശങ്ങൾ, വെള്ളച്ചാട്ടങ്ങൾ, ബീച്ചുകൾ, നദീതീരങ്ങൾ തുടങ്ങി ജില്ലയിലെ വിനോദ സഞ്ചാര മേഖലകളിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി. ചുരം റോഡുകൾ, മലയോര മേഖലകൾ, ഉരുൾപൊട്ടലിന് സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിലൂടെ വൈകിട്ട് 7 മണി മുതൽ രാവിലെ 7 മണി വരെ അടിയന്തര ആവശ്യങ്ങൾക്ക് ഒഴികെയുള്ള യാത്രകൾ ഒഴിവാക്കേണ്ടതാണെന്നും ജില്ലാ കലക്ടർ നിർദ്ദേശം നൽകി.

ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിൽ കൂടുതൽ ജാഗ്രത പാലിക്കണം. റോഡുകളിലെ അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിന് പിഡബ്ല്യുഡി റോഡ്‌സ് വിഭാഗത്തിന് നിർദ്ദേശം നൽകി. നാഷണൽ ഹൈവേ പ്രവൃത്തികൾ നടക്കുന്ന ഇടങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാവാനുള്ള സാധ്യത മുന്നിൽക്കണ്ട് അവിടങ്ങളിൽ അധിക ജീവനക്കാരെ നിയമിച്ച് വെള്ളക്കെട്ട് ഒഴിവാക്കുവാനുള്ള നടപടികൾ സ്വീകരിക്കാൻ നാഷനൽ ഹൈവേ അതോറിറ്റിക്ക് നിർദേശം നൽകി.

Leave a Reply

Your email address will not be published.

Previous Story

കൊല്ലം ചിറയിൽ നീന്തുന്നതിന്നിടയിൽ   വിദ്യാർഥി മുങ്ങിമരിച്ചു

Next Story

ബാലാവകാശങ്ങൾ സംരക്ഷിക്കപ്പെടണം: വിസ്ഡം സ്റ്റുഡന്റ്സ് ബാലസമ്മേളനം

Latest from Local News

ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം

  ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം. ഇന്ന് വൈകുന്നേരം അഞ്ചരയോടെ കൂടിയാണ് ചെരണ്ടത്തൂർ വയലിലേക്ക് എത്തിയ നാദാപുരം സ്വദേശികളുടെ ജീപ്പ് വയലിൽ

സംസ്‌കൃത സര്‍വ്വകലാശാല കേന്ദ്രത്തില്‍ അസിസ്റ്റന്റ് നിയമനം

കൊയിലാണ്ടി: ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്റിനെ നിയമിക്കുന്നു. ഇന്‍ര്‍വ്യു ഡിസംബര്‍ 20 രാവിലെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ (3:00

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കൊയിലാണ്ടി നഗരസഭ എൽ ഡി എഫ് ഭരിക്കും

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഇടതുമുന്നണി കൊയിലാണ്ടി നഗരസഭ ഭരിക്കും. മൊത്തം 46 സീറ്റുകളുള്ള കൊയിലാണ്ടി നഗരസഭയിൽ