കോതമംഗലം അയ്യപ്പൻ വിളക്ക് മഹോത്സവം ഡിസംബർ 19, 20, 21 തിയ്യതികളിൽ നടക്കും. 18 ന് കലവറ നിറയ്ക്കൽ. 19 ന് കാലത്ത് പരവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ വിശേഷാൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം. രാത്രി 7 ന് പ്രാദേശിക കലാപരിപാടി. 20 ന് കാലത്ത് അഷ്ടദ്രവ്യ ഗണപതി ഹോമം, ദീപാരാധന രാത്രി 7 ന് നീലപ്പട ഫ്യൂഷൻ. 21 ന് കാലത്ത് ഗണപതി ഹോമം, വൈകീട്ട് 4 മണിക്ക് പഞ്ചവാദ്യം, ചെണ്ടമേളം താലപ്പൊലി എന്നിവയോടെ പാലക്കൊമ്പ് എഴുന്നളളിപ്പ്. തുടർന്ന് കല്ലുവഴി പ്രകാശൻ്റെ തായമ്പക, രാത്രി 11 മണിക്ക് അയ്യപ്പൻപാട്ട്, എഴുന്നള്ളിപ്പ്, കനലാട്ടം, തിരി ഉഴിച്ചിൽ, വെട്ടും തടവും എന്നിവയോടെ ഉത്സവം സമാപിക്കും. പാലക്കൊമ്പ് എഴുന്നള്ളിക്കാൻ തിരുവാണിക്കാവ് രാജഗോപാലനാണ് എത്തുന്നത്.