യു.ഡി.എഫ് ഭരണഘടനാ സംരക്ഷണ സായാഹ്ന സദസ്സ് നാളെ

കോഴിക്കോട്. ഭരണഘടനാ സംരക്ഷണ ദിനമായ നാളെ നവംബര്‍ 26 ചൊവ്വ വൈകീട്ട് 4.00 മണിക്ക് പുതിയ ബസ്റ്റാന്റ് പരിസരത്ത് വെച്ച് യു.ഡി.എഫ് ഭരണഘടനാ സംരക്ഷണ സായാഹ്ന സദസ്സ് സംഘടിപ്പിക്കാന്‍ യു.ഡി.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഭരണഘടയുടെ മഹത്വത്തെ കുറിച്ചും, ഭരണ ഘടന ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തത് പ്രകാരം സായാഹ്ന സദസ്സ് സംഘടിപ്പിക്കുന്നത്. ഡോ. എം.കെ മുനീര്‍ എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് നേതാക്കളും, പ്രമുഖ നിയമജ്ഞരും പരിപാടിയില്‍ പങ്കെടുക്കും. കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന യു.ഡി.എഫ് കോഴിക്കോട് ജില്ലാ ലൈസണ്‍ കമ്മിറ്റി അംഗങ്ങളുടെയും നിയോജക മണ്ഡലം ചെയര്‍മാന്‍ കണ്‍വീനര്‍മാരുടെയും യോഗം മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. ലോകസഭ ഉപ തിരഞ്ഞെടുപ്പില്‍ ശ്രീമതി പ്രിയങ്ക ഗാന്ധിക്ക് മികച്ച ഭൂരിപക്ഷം നല്‍കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ച തിരുവമ്പാടി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് പ്രവര്‍ത്തകരെ യോഗം അഭിനന്ദിച്ചു. വാര്‍ഡ് പുനര്‍വിഭജനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും, കരട് റിപ്പോര്‍ട്ട് പഠിച്ച് ഡിസംബര്‍ 03 ന് മുമ്പായി അതത് ഘടകങ്ങളുടെ നേതൃത്വത്തില്‍ ആക്ഷേപം നല്‍കാനും യോഗം തീരുമാനിച്ചു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ ബാലനാരായണന്‍ അദ്ധ്യക്ഷനായിരുന്നു.

കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍ സ്വാഗതവും, അഡ്വ. എ.വി അന്‍വര്‍ നന്ദിയും പറഞ്ഞു. കെ.സി അബു, ടി.ടി ഇസ്മയില്‍, സി വീരാന്‍കുട്ടി, ടി.പി ചന്ദ്രന്‍ മാസ്റ്റര്‍, ജയരാജ് മൂടാടി, ഹാഷിം മനോളി, മനോജ് കാരന്തൂര്‍, അര്‍ഷുല്‍ അഹമ്മദ്, പി.എ ഹംസ, ഷറില്‍ ബാബു, വി.എം മുഹമ്മദ് മാസ്റ്റര്‍, കെ.എം ജോസുക്കുട്ടി, കെ മൂസ മൗലവി, ജോര്‍ജ് മങ്ങാട്ടില്‍, ഇ.കെ മുഹമ്മദ് റഫീഖ്, എന്‍..കെ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

സ്കൂട്ടർ ലോറിയുമായി ഇടിച്ച് അപകടം. ഒരാൾ മരിച്ചു. കൽപ്പത്തൂർ കൂനം വെള്ളിക്കാവിലാണ് അപകടം

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 25 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Latest from Local News

മൂടാടി ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് -വിജയി,കക്ഷി,ഭൂരിപക്ഷം

മൂടാടി ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് ,വിജയി,കക്ഷി,ഭൂരിപക്ഷം 01-കോടിക്കല്‍-കെ.പി.കരിം(യു ഡി എഫ്)-171 02-നന്തി-അനസ് ആയാടത്തില്‍(യു ഡി എഫ്)-103 03-എളമ്പിലാട് നോര്‍ത്ത്-എ.വി.ഉസ്‌ന(യു ഡി

ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവര്‍ത്തകന് ദാരുണാന്ത്യം

 തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി പെരിയമ്പലം സ്വദേശി ഇര്‍ഷാദ് ആണ് മരിച്ചത്. 40

പാഴായ പത്തു വർഷം തിരിച്ചു പിടിക്കുക, സൽ ഭരണം കാഴ്ചവെക്കുക – മുല്ലപ്പള്ളി രാമചന്ദ്രൻ

പത്തു വർഷക്കാലത്തിന് ശേഷം യു.ഡി.എഫ്. വീണ്ടും ഭരണത്തിലേക്ക് തിരിച്ചു വരികയാണെന്നതിൻ്റെ ശക്തമായ സൂചനയാണ് ത്രിതല പഞ്ചായത്തിലെ തിളക്കമാർന്ന വിജയം. പിണറായിയുടെ നേതൃത്വത്തിൽ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 14 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 14 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…   1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ

ചെങ്ങോട്ടുകാവ് പഞ്ചായത്ത് യു.ഡി.എഫിന്

ചെങ്ങോട്ടുകാവ് യു.ഡി.എഫിന്. യു.ഡി.എഫ് 9, എൽ.ഡി.എഫ് 6, ബി.ജെ.പി 4 ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് നമ്പര്‍,വിജയി,കക്ഷി,ഭൂരിപക്ഷം എന്ന ക്രമത്തില്‍