18-ാം ലോക്‌സഭയിലെ 543 അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി 2024 ഏപ്രിൽ 19 മുതൽ 2024 ജൂൺ 1 വരെ ഇന്ത്യയിൽ പൊതുതെരഞ്ഞെടുപ്പ് നടക്കും. ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക, 2024 ജൂൺ 4-ന് ഫലം പ്രഖ്യാപിക്കും. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിൽ ഏപ്രിൽ 26നാണ് തിരഞ്ഞെടുപ്പ് .
ഓരോ ലോക്സഭാ മണ്ഡലത്തിലൂടെയും ഒരു എത്തിനോട്ടം
കാസർഗോഡ് മണ്ഡലം
കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം,കാസർഗോഡ്,ഉദുമ,കാഞ്ഞങ്ങാട്,തൃക്കരിപ്പൂർ, കണ്ണൂർ ജില്ലയിലെ പയ്യന്നൂർ,കല്യാശ്ശേരി എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് കാസർഗോഡ് ലോക്സഭാ മണ്ഡലം. 2004-ലെ തിരഞ്ഞെടുപ്പ് വരെ തളിപ്പറമ്പ് നിയമസഭാ മണ്ഡലം കാസർഗോഡിനു കീഴിലായിരുന്നു. തുടർന്ന് മണ്ഡല പുനർനിർണയം വന്നപ്പോൾ തളിപ്പറമ്പ് കണ്ണൂർ ലോകസഭാമണ്ഡലത്തിലേക്ക് പോകുകയും പുതുതായി രൂപവത്കരിച്ച കല്യാശ്ശേരി കാസർഗോഡിനോട് കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തു.
2019 ലോക്‌സഭ വിജയിച്ചത് -രാജ്‌മോഹന്‍ ഉണ്ണിത്താന്‍ (കോണ്‍ഗ്രസ്-വോട്ട് 4,74,961-ഭൂരിപക്ഷം 40,438)
രണ്ടാമത്-കെ.പി.സതീഷ് ചന്ദ്രന്‍ (സി.പി.എം,ലഭിച്ച വോട്ട് -4,34,523)
മൂന്നാമത്-രവീശ തന്ത്രി കുണ്ടാര്‍ (ബി.ജെ.പി,ലഭിച്ച വോട്ട് 1,76,049)
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം
ഉദുമ,കാഞ്ഞങ്ങാട്,തൃക്കരിപ്പൂര്‍,പയ്യന്നൂര്‍,കല്യാശ്ശേരി(എല്‍.ഡി.എഫ്)
മഞ്ചേശ്വരം,കാസര്‍ഗോഡ് (യു.ഡി.എഫ്)
ഇത്തവണത്തെ മുന്നണി സ്ഥാനാര്‍ത്ഥികള്‍
1-രാജ്‌മോഹന്‍ ഉണ്ണിത്താന്‍ (യു.ഡി.എഫ്)
2-എം.വി.ബാലകൃഷ്ണന്‍ (എല്‍.ഡി.എഫ്)
3-എം.എല്‍.അശ്വിനി (ബി.ജെ.പി)
മണ്ഡലത്തിലെ മുന്‍ എം.പിമാര്‍
രാമചന്ദ്രന്‍ കടന്നപ്പളളി,കോണ്‍ഗ്രസ് ഐ (1971,1977), എം.രാമണ്ണറെ ,സി.പി.എം (1980), ഐ.രാമറൈ,കോണ്‍ഗ്രസ് ഐ (1984), എം.രാമണ്ണറെ സി.പി.എം,(1989,1991), ടി.ഗോവിന്ദന്‍,സി.പി.എം (1996,1998,), പി.കരുണാകരന്‍സി.പി.എം (2009,2014), രാജ്‌മോഹന്‍ ഉണ്ണിത്താന്‍കോണ്‍ഗ്രസ് ഐ (2019)
ആര്‍ക്ക് സാധ്യത
നിലവിലെ സിറ്റിംഗ് എം.പിയായ രാജ് മോഹന്‍ ഉണ്ണിത്താന്റെ ലോക്‌സഭയിലെ മികച്ച പ്രകടനം, വികസന പ്രവര്‍ത്തനങ്ങള്‍
എം.വി.ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം,കാസര്‍കോട് ജില്ലാ സെക്രട്ടറി,മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ,അധ്യാപകന്‍ എന്നി നിലകളിലുളള സ്വാധിനം
എം.എല്‍.അശ്വിനി-സപ്തഭാഷാ സംഗമ ഭൂമിയായ കാസര്‍കോട് മണ്ഡലത്തില്‍ ആറ് ഭാഷകളും അനായാസം കൈകാര്യം ചെയ്യും.മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം,മഹിളാ മോര്‍ച്ച ദേശീയ സമിതി അംഗം,സംഘടനയുടെ കര്‍ണ്ണാടകയിലെ സഹപ്രഭാരി.നരേന്ദ്ര മോഡി കേരളത്തില്‍ രണ്ടക്കത്തില്‍ വിജയമുറപ്പിച്ച മണ്ഡലം കാസര്‍കോട് ആണെന്നാണ് പ്രവര്‍ത്തകര്‍ ഉറപ്പ് പറയുന്നത്.