കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് വലിയ വിളക്കാഘോത്തിന്റെ ഭാഗമായി സ്വാമിയാര്‍കാവില്‍ നിന്നുളള വസൂരിമാല വരവ് ഭക്തി നിര്‍ഭരമായി. സ്വാമിയാര്‍കാവും പിഷാരികാവും തമ്മിലുളള ആത്മ ബന്ധത്തിന്റെ തെളിവാണ് വസൂരിമാല വരവ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മന്ദമംഗലം ഭാഗത്ത് പടര്‍ന്ന് പിടിച്ച വസൂരി രോഗം മൂലം ഒട്ടെറെ പേര്‍ മരണപെട്ടു. പേടിച്ചു വിറച്ച പ്രദേശവാസികള്‍ രക്ഷ തേടി പിഷാരികാവിലമ്മയെ വിളിച്ചെന്നും ദിവസങ്ങള്‍ക്കകം മാരക രോഗം അപ്രത്യക്ഷമായെന്നുമാണ് വിശ്വാസം.
സന്തുഷ്ടരായ ഭക്തര്‍ വലിയ വിളക്ക് ദിവസം ദേവിയുടെ തിരുമുമ്പില്‍ സ്വര്‍ണ്ണമാല സമര്‍പ്പിച്ച് അമ്മയോടുളള കടപ്പാട് നിറവേറ്റുന്നതാണ് വസൂരിമാല വരവിന്റെ ഐതിഹ്യം. ഓരോ വര്‍ഷവും ഓരോ സ്വര്‍ണ്ണമണി കൂട്ടി ച്ചേര്‍ത്താണ് മാല തീര്‍ക്കുക. പിഷാരികാവിലമ്മയുടെ ആഭരണങ്ങളില്‍ പ്രധാനമാണ് വസൂരിമാല. ഭക്തജനങ്ങളെ ഭക്തിലഹരിയില്‍ ആറാടിച്ചാണ് വസൂരിമാല വരവ് ക്ഷേത്രത്തിലെത്തുക. ഗജവീരന്‍മാര്‍,വെണ്‍ചാമരങ്ങള്‍,താലപ്പൊലി,വാദ്യസംഘങ്ങള്‍ എന്നിവയെല്ലാം വരവിലുണ്ടായിരുന്നു.