സംസ്ഥാനത്ത് വീണ്ടും ട്രെയിനിൽ ടിടിഇയ്ക്ക് നേരെ ആക്രമണം

സംസ്ഥാനത്ത് വീണ്ടും ട്രെയിനിൽ ടിടിഇയ്ക്ക് നേരെ ആക്രമണം. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയിൽ(12076) വെച്ചാണ് ടിടിഇ ജയ്സൺ ആണ് ആക്രമിക്കപ്പെട്ടത്. ഭിക്ഷക്കാരൻ ആണ് ടിടിഇയെ ആക്രമിച്ചത്. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പുറപ്പെടുന്നതിന് മുന്നോടിയായാണ് സംഭവം. ടിക്കറ്റ് ചോദിച്ചതിന് പിന്നാലെയാണ് ഭിക്ഷക്കാരൻ ടിടിഇയെ ആക്രമിച്ചത്. ടിക്കറ്റ് ചോദിച്ചതിന് പിന്നാലെ ഒരു പ്രാവിശ്യം ഇടിക്കാന്‍ വന്നുവെന്നും രണ്ടാമത്തെ വട്ടം മാന്താന്‍ വന്നപ്പോള്‍ ഒഴിഞ്ഞുമാറിയെന്നും മൂന്നാമത്തെ തവണയാണ് വലത്തെ കണ്ണിന് താഴെയായി പരുക്കേല്‍ക്കുകയായിരുന്നുവെന്ന് ടിടിഇ ജയ്‌സണ്‍ പ്രതികരിച്ചു. ഡി-11 കോച്ചിലാണ് സംഭവം നടന്നത്.

ട്രെയിൻ പുറപ്പെട്ട ഉടൻ ഒരാൾ ആളുകളെ തള്ളിമാറ്റി ട്രെയിനിലേക്ക് കയറുന്നത് ടിടിഇ ജയ്‌സണിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇയാളോട് ടിക്കറ്റ് ചോദിച്ചു. എന്നാൽ ടിക്കറ്റില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. വീണ്ടും ചോദിച്ചപ്പോൾ ടിടിഇയെ തള്ളിമാറ്റി മുഖത്തടിക്കുകയായിരുന്നു. ആക്രമണിത്തിൽ ടിടിഇയുടെ കണ്ണിന് പരുക്കേറ്റിട്ടുണ്ട്. പിന്നാലെ ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും എല്ലാവരെയും തട്ടിമാറ്റി ഓടുന്ന ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് യാത്ര തുടർന്ന ട്രെയിൻ ആലപ്പുഴയിലെത്തിയ ശേഷം റെയിൽവേ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. റെയിൽവേ പൊലീസ് ടിടിഇ ജയ്‌സണിന്റെ മൊഴി എടുത്തു. കൂടാതെ സംഭവം നേരിട്ട് കണ്ട രണ്ടു പേരുടെ മൊഴിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.

Previous Story

ഭക്തജനങ്ങളുടെ മഹാസമുദ്രമായി വസൂരിമാല വരവ്

Next Story

ആചാരാനുഷ്ഠാനങ്ങളോടെ തൃശൂര്‍ പൂരം 13ന് കൊടിയേറും

Latest from Main News

കേരളശ്രീ ജേതാവും വയനാട്ടിലെ ആശാ പ്രവർത്തകയുമായ ഷൈജ ബേബി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെ നിയമസഭാ ഓഫീസിലെത്തി കണ്ട് സന്തോഷം പങ്കുവച്ചു

കേരളശ്രീ ജേതാവും വയനാട്ടിലെ ആശാപ്രവർത്തകയുമായ ഷൈജ ബേബി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെ നിയമസഭാ ഓഫീസിലെത്തി കണ്ട് സന്തോഷം പങ്കുവച്ചു.

പാപ്പിനിശ്ശേരി നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് 12 വയസ്സുകാരി

പാപ്പിനിശ്ശേരി നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് 12കാരിയാണെന്ന് സ്ഥിരീകരിച്ചു. തമിഴ്നാട് സ്വദേശികളായ  മുത്തു – അക്കമ്മൽ ദമ്പതികളുടെ മകൾ യാസികയാണ്

റിയാദ് ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും

സൗദി ബാലനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും. ഇന്ന് റിയാദ് ക്രിമിനല്‍ കോടതി കേസ്

കൈക്കൂലി വാങ്ങുന്നവരെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാൻ വാട്സാപ് സേവനമൊരുക്കി കേരള സർക്കാർ

കൈക്കൂലി കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കൈക്കൂലി വാങ്ങുന്നവരെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാൻ വാട്സ് ആപ്പിൽ സേവനമൊരുക്കി കേരള സർക്കാർ. തദ്ദേശ

താമരശ്ശേരിയിൽ നിന്നും കാണാതായ 13 കാരിയെ ബെം​ഗളൂരുവിൽ കണ്ടെത്തി

താമരശ്ശേരിയിൽ നിന്നും കാണാതായ 13 കാരിയെ ബെം​ഗളൂരുവിൽ കണ്ടെത്തി. പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്ന ബന്ധുവായ യുവാവിനെയും പൊലീസ് പിടികൂടി. കർണാടക പൊലീസ് താമരശ്ശേരി