ലോക്സഭാ തെരഞ്ഞെടുപ്പ് 2024 അവലോകനം; പൊന്നാനി ആർക്കൊപ്പം ?

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടക്കല്‍, തവനൂര്‍, പൊന്നാനി, പാലക്കാട് ജില്ലയിലെ തൃത്താല എന്നീ നിയമസഭാമണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പൊന്നാനി ലോക്സഭാ നിയോജകമണ്ഡലം 2004ലെ തിരഞ്ഞെടുപ്പ് വരെ പെരിന്തല്‍മണ്ണ, മങ്കട എന്നീ നിയമസഭാ മണ്ഡലങ്ങള്‍ പൊന്നാനിക്കു കീഴിലായിരുന്നു. തുടര്‍ന്ന് മണ്ഡല പുനര്‍നിര്‍ണയം വന്നപ്പോള്‍ പെരിന്തല്‍മണ്ണയും മങ്കടയും മലപ്പുറം ലോക്‌സഭാമണ്ഡലത്തിലേക്ക് പോകുകയും പുതുതായി രൂപവത്കരിച്ച തവനൂര്‍, കോട്ടക്കല്‍ മണ്ഡലങ്ങള്‍ പൊന്നാനിയോട് കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്തു. 2024ലെ തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് കോട്ട തകര്‍ക്കാന്‍ എല്‍.ഡി.എഫ് കളത്തിലിറക്കിയത് മുന്‍ ലീഗ് സംസ്ഥാന നേതാവ് കെ.എസ്.ഹംസയെയാണ്. പരീക്ഷണം വിജയിക്കുമോയെന്ന് കാത്തിരിന്ന് കാണാം.

ഇത്തവണ പൊന്നാനി ആർക്കൊപ്പം?

പൊന്നാനിയില്‍ ലീഗ് കോട്ട തകര്‍ക്കാന്‍ സി.പി.എം രംഗത്തിറക്കിയത് മുന്‍ ലീഗുകാരനെയാണ്.


2019 ലെ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിലെ ഇ.ടി.മുഹമ്മദ് ബഷീര്‍ ആണ് പൊന്നാനി മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. ലഭിച്ച വോട്ട് 521824,ഭൂരിപക്ഷം 1,93,273 .എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.വി.അന്‍വറിന് 328551 വോട്ടും, എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വി.ടി.രമയ്ക്ക് 110603 വോട്ടും ലഭിച്ചു.


മുന്‍ എം.പിമാര്‍
1952-വെളള ഈച്ചരന്‍,കെ.കേളപ്പന്‍
1962-ഇ.കെ.ഇമ്പിച്ചിബാവ
1967-സി.കെ.ചക്രപാണി
1971-എം.കെ.കൃഷ്ണന്‍
1977,80,84,89-ജി.എം.ബനാത്ത് വാല
1991-ഇബ്രാഹിം സുലൈമാന്‍ സേട്ട്
1996,98,99-ജി.എം.ബനാത്ത് വാല
2004-ഇ.അഹമ്മദ്
2009,2014,2019-ഇ.ടി.മുഹമ്മദ് ബഷീര്‍

2024ലെ സ്ഥാനാര്‍ത്ഥികള്‍
എം.പി.അബ്ദുള്‍ സമദ് സമദാനി (മുസ്ലിംലീഗ്)
കെ.എസ്.ഹംസ (സി.പി.എം)
നിവേദിത സുബ്രഹ്മണ്യന്‍ (ബി.ജെ.പി)

സാധ്യത
അബ്ദുല്‍ സമദ് സമദാനി-രാജ്യസഭയിലും ലോക്‌സഭയിലും അംഗം,മികച്ച വാഗ്മി, പ്രഭാഷകന്‍, അധ്യാപകന്‍, മത പണ്ഡിതന്‍.
കെ.എസ്.ഹംസ- മുസ്ലിംലീഗ് മുന്‍ സംസ്ഥാന നേതാവ്,പൊന്നാനി മണ്ഡലത്തില്‍ സുപരിചിതന്‍.
നിവേദിത സുബ്രഹ്മണ്യന്‍-മഹിളാ മോര്‍ച്ച നേതാവ്,മികച്ച സംഘാടക.

Leave a Reply

Your email address will not be published.

Previous Story

ലോക്സഭാ തെരഞ്ഞെടുപ്പ് 2024 അവലോകനം; ആലത്തൂർ മണ്ഡലം ആർക്കൊപ്പം?

Next Story

സ്പർധ സൃഷ്ടിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾക്കെതിരെ കർശന നിയമനടപടിയെന്ന് ജില്ലാ കലക്ടർ

Latest from Main News

കേരളത്തിലെ എസ്ഐആറിന് ശേഷമുള്ള അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകിയേക്കും

കേരളത്തിലെ എസ്ഐആറിന് ശേഷമുള്ള അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകിയേക്കും. എസ്ഐആര്‍ കരട് പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പരാതി ഉന്നയിക്കാനുള്ള സമയം നീട്ടി നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

ഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിച്ചു

തൃശ്ശൂർ: ഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര റെയിൽ മന്ത്രാലയം ഇറക്കിയ ഉത്തരവ് കേന്ദ്ര

കണ്ടക്ടറെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് 22 – ന് വടകരയിൽ സ്വകാര്യ ബസ്സ് സമരം

വടകര പുതിയ ബസ് സ്റ്റാൻഡിൽ ബസ് ട്രാക്കിലേക്ക് എടുക്കുന്നതിനിടെ പിറകിൽ നിന്നും മാറാൻ ആവശ്യപ്പെട്ട കണ്ടക്ടറെ തലയ്ക്കടിച്ചു വീഴ്ത്തിയ അക്രമിയെ ആഴ്ചകൾ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണവാദനത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും എ ഗ്രേഡ് നേടി പ്രത്യുഷ് പ്രശോഭും മിത്രവിന്ദ രൺദീപും

ഇന്നലെ തൃശൂരിൽവെച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണ വാദനത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും എ ഗ്രേഡ് നേടി

സംസ്ഥാനത്തെ കലാ, കായിക, അക്കാദമിക മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകൾക്കായി പ്രത്യേക അവാർഡ് ഏർപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്തെ കലാ, കായിക, അക്കാദമിക മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകൾക്കായി പ്രത്യേക അവാർഡ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി.