സ്വർണവില വീണ്ടും ഉയർന്നു; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു പവന് 80 രൂപ ഉയർന്ന് 1, 18, 720 രൂപയിലാണ് ഇന്ന് സ്വർണവ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 12,142 രൂപയാണ്. ഇന്നലെ പവന് ഒറ്റയടിക്ക് 1120 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 1,18,000ന് മുകളില്‍ എത്തിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,17,760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് രേഖപ്പെടുത്തിയ 1,07,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.

Leave a Reply

Your email address will not be published.