പൂക്കാട് ഭാഗത്ത് കവർച്ച നടത്തിയ പ്രതികളെ കൊയിലാണ്ടി പോലിസ് അറസ്റ്റ് ചെയ്തു

/

കൊയിലാണ്ടി: പൂക്കാട് ഭാഗത്ത് കവർച്ച നടത്തിയ രണ്ട് പ്രതികളെ കൊയിലാണ്ടി പോലിസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയെ തലശ്ശേരി ധർമ്മടം പോലിസിൻ്റെ പിടിയിലായതായും വിവരമുണ്ട്.

പൂക്കാട് താഴത്തെ പുതുക്കോട്ട് (വീർവീട്ടിൽ ) ശ്രീധരന്റെ വീട്ടിൽ നിന്നും വാതിൽ കുത്തിപ്പൊളിച്ച് മോഷണം നടത്തിയതുൾപ്പടെയുള്ള കേസിലുൾപ്പെട്ട പ്രതികളെയാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്.തമിഴ്നാട് തഞ്ചാവൂർ ചെങ്കി പെട്ടി മുത്തു (32), തഞ്ചാവൂർ വല്ലം എം.ജി.ആർ നഗർ വിജയൻ (38) എന്നിവരെയാണ് കൊയിലാണ്ടി സിഐ മെൽവിൻ ജോസ് ,എസ്. ഐ. രാജീവൻ. എസ്. സി. പി ഓഫിസർ ബിജു വാണിയംകുളം, നിഖിൽ, പന്നിയങ്കര സ്റ്റേഷനിലെ അനൂജ് എന്നിവരുൾപ്പെട്ട സംഘം പിടികൂടിയത്.

മലപ്പുറം തേഞ്ഞിപ്പാലത്ത് വാടക ക്വാർട്ടേഴ്സിൽ താമസിക്കുകയായിരുന്നു ഇവർ. സൈബർ സെല്ലിന്റെ സഹായത്തോടെ ഇവരുടെ ഒളി സങ്കേതം പോലീസ് മനസ്സിലാക്കിയാണ് കസ്റ്റഡിയിൽ എടുത്തത്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി: ചെങ്ങോട്ട് കാവ് – നന്തി ബൈപ്പാസ് കാരണം പ്രതിസസന്ധി നിലനിൽക്കുന്ന പന്തലായിനി പ്രദേശം അസി. കലക്ടർ ആയുഷ് ഗോയൽ ഐ.എ.എസ് നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു

Next Story

നടുവത്തൂർ ശ്രീ വാസുദേവാ ശ്രമം ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ 60-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടന്ന വിദ്യാഭ്യാസ സമ്മേളനം പ്രശസ്ത കവി രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു

Latest from Local News

കണയങ്കോട് റോമിള വിശ്വനാഥ് അന്തരിച്ചു

കൊയിലാണ്ടി: കണയങ്കോട് റോമിള വിശ്വനാഥ് അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞാലി വിശ്വനാഥൻ. ചെന്നൈ സിൻഡിക്കേറ്റ് ബാങ്ക് റിട്ട: ഉദ്യോഗസ്ഥയായിരുന്നു. കോഴിക്കോട് നാക്കടി

കർഷക ദിനത്തിൽ വനം വകുപ്പ് മന്ത്രിയെ പ്രതീകാത്മകമായി കൂട്ടിലടച്ച് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

കൂരാച്ചുണ്ട് : സോളാര്‍ വേലി സ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് കർഷക ദിനത്തിൽ വനം വകുപ്പ് മന്ത്രിയെ പ്രതീകാത്മകമായി കൂട്ടിലടച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.

അൽഹുദാ ഇസ്ലാമിക് കൾച്ചറൽ എസ്റ്റാബ്മെന്റ് ആൻ്റ് ഐനുൽ ഹുദ യതീംഖാന കമ്മിറ്റിയുടെ 2025-2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കാപ്പാട് : മത ഭൗതിക വിദ്യാഭ്യാസ രംഗത്ത് കാപ്പാടിനെ നവീകരിച്ച അൽഹുദാ ഇസ്ലാമിക് കൾച്ചറൽ എസ്റ്റാബ്മെന്റ് ആൻ്റ് ഐനുൽ ഹുദ യതീംഖാന