കൊയിലാണ്ടി: ചെങ്ങോട്ട് കാവ് – നന്തി ബൈപ്പാസ് കാരണം പ്രതിസസന്ധി നിലനിൽക്കുന്ന പന്തലായിനി പ്രദേശം അസി. കലക്ടർ ആയുഷ് ഗോയൽ ഐ.എ.എസ് നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു

//

കൊയിലാണ്ടി: ചെങ്ങോട്ട് കാവ് – നന്തി ബൈപ്പാസ് കാരണം പ്രതിസസന്ധി നിലനിൽക്കുന്ന പന്തലായിനി പ്രദേശം അസി. കലക്ടർ ആയുഷ് ഗോയൽ ഐ.എ.എസ് നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.

പന്തലായിനി കാട്ടുവയൽ റോഡിൽ ബൈപ്പാസിന് കുറുകേ മൂന്ന് മീറ്റർ ഉയരത്തിലും നാല് മീറ്റർ വീതിയിലും ബോക്സ് കൾവെർട്ട് സ്ഥാപിക്കുക, വിയ്യൂർ പന്തലായനി നിവാസികൾ നിലവിൽ ഉപായാഗിച്ച് കൊണ്ടിരിക്കുന്ന വിയൂർ – പന്തലായനി -കൊയിലാണ്ടി റോഡ് ( കൊയിലാണ്ടി പട്ടണത്തിലെ ഗതാഗത തടസ്സം ഉണ്ടാകുമ്പോൾ ബദലായി ഉപയോഗിക്കുന്ന പ്രധാന റോഡ് ). പെരുവട്ടൂർ – പന്തലായനി – കൊയിലാണ്ടി റോഡ് , കാട്ടുവയൽ – ഗേൾസ് സ്കൂൾ റോഡ് , കാട്ടുവയൽ – കൊയിലാണ്ടി റോഡ് , കോയാരികുന്ന് – കൊയിലാണ്ടി റോഡ്, എന്നീ പാതകൾക്ക് സർവ്വീസ് റോഡിൽ പ്രവേശനം സുഗമമാക്കുക എന്നീ ആവശ്യങ്ങൾ പന്തലായിനി ഗതാഗത സംരക്ഷണ സമിതി വിദഗ്ധ സമിതി മുമ്പാകെ ഉന്നയിച്ചു.

ബോക്സ് കൾവെൾട്ട് അനുവദിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണെന്നും സർവീസ് റോഡിലേയ്ക്ക് നിലവിലുള്ള റോഡുകൾക്ക് പ്രവേശനം കിട്ടുന്നതു സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുമെന്നും ഉറപ്പു നൽകി.

അസി. കലക്ടർക്ക് പുറമേ, നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട്, നാഷണൽ ഹൈവേ അതോറിറ്റി, അദാനി, വഗാർഡ് പ്രതിനിധികളും ഗതാഗത സംരക്ഷണ സമിതിയെ പ്രതിനിധീകരിച്ച് ചെയർമാൻ പി. പ്രജിഷ, ജനറൽ കൺവീനർ പി, ചമശേഖരൻ, യു.കെ. ചന്ദ്രൻ, മനോജ് കുമാർ കെ. ,പി. വി. രാജീവൻ, ഒ. എം. സതീശൻ, പി. സിന്ധു,,മണിശങ്കർ എന്നിവരും പങ്കെടുത്തു.

ഗതാഗത പ്രതിസന്ധി സംബദ്ധിച്ച് കർമ്മസമിതി , കനത്തിൽ ജമീല എം.എൽ എ, നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട്, ജില്ലാ കലക്ടർ എന്നിവർക്ക് നിവേദനം നൽകിയിരുന്നു.

Leave a Reply

Your email address will not be published.

Previous Story

മിമിക്രി കലാകാരൻ കോട്ടയം സോമരാജ് അന്തരിച്ചു

Next Story

പൂക്കാട് ഭാഗത്ത് കവർച്ച നടത്തിയ പ്രതികളെ കൊയിലാണ്ടി പോലിസ് അറസ്റ്റ് ചെയ്തു

Latest from Local News

സ്നേഹ സംഗമമായ് വി.ഡി സതീശൻ്റെ ഇഫ്താർ വിരുന്ന്

കോഴിക്കോട്: റംസാന്‍ കാലത്തെ സൗഹൃദ ഒത്തുചേരലിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്നിൽ സമൂഹത്തിൻ്റെ വിവിധ തലങ്ങളിലുള്ളവർ

ഫാര്‍മസിസ്റ്റ് പണിമുടക്ക് വിജയിപ്പിക്കും-കെപിപിഎ

കൊയിലാണ്ടി: എഴു വര്‍ഷങ്ങള്‍ക്കു ശേഷം സ്വകാര്യ മേഖലയിലെ ഫാര്‍മസിസ്റ്റുകളുടെ പുതുക്കി നിശ്ചയിച്ച മിനിമം കൂലി എല്ലാ വര്‍ക്കിംങ്ങ് ഫാര്‍മസിസ്റ്റുകള്‍ക്കും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എപ്രില്‍

ലഹരിക്കെതിരെ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ക്യാമ്പയിനുമായി എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍

കൊയിലാണ്ടി: ഉന്നത വിദ്യാഭ്യാസ വകുപ്പ്, നാഷ്ണല്‍ സര്‍വ്വീസ് സ്‌കീം സംസ്ഥാന കാര്യാലയം സംയുക്തമായി നടത്തുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ക്യാമ്പയിന് കൊയിലാണ്ടി

ക്ഷേത്രാങ്കണത്തിൽ ഇഫ്താർ വിരുന്ന്

കാപ്പാട് : മുനമ്പത്ത് താവണ്ടി ഭഗവതി ക്ഷേത്ര തിറമഹോത്സവുമായി ബന്ധപ്പെട്ട് ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്നു സംഘടിച്ചു. ക്ഷേത്രമുറ്റത്ത് നടന്ന

കൊയിലാണ്ടി കുറുവങ്ങാട് കാക്രാട്ട് മീത്തൽ ജയ്സ്ൺ രാജ് ഷാർജയിൽ അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് കാക്രാട്ട് മീത്തൽ ജയ്സ്ൺ രാജ് (34) ഷാർജയിൽ അന്തരിച്ചു. പിതാവ്  രാജു. മാതാവ്: ലക്ഷ്മി സഹോദരൻ: നെൽസൺരാജ് .