അത്തോളി : തോരായിമഹാവിഷ്ണു ക്ഷേത്രത്തിൽ ഒക്ടോബർ 21 പുലർച്ചെ നാല് മണി മുതൽ ക്ഷേത്രക്കടവിൽ വാവുബലി തർപ്പണം നടക്കും. കോഴിക്കോട് ഭുവനേശ്വരി ക്ഷേത്ര ത്തിലെ സുനിൽ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തുന്ന ബലി തർപ്പണത്തിന് എല്ലാവിധ സൗകര്യങ്ങളും ക്ഷേത്രക്കടവിൽ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രം മേൽശാന്തി രാജേന്ദ്ര ഭട്ടിന്റെ കാർമികത്വത്തിൽ തിലഹോമവും ക്ഷേത്രത്തിൽ നടത്തും.
