നെസ്റ്റ് കൊയിലാണ്ടിയുടെ നേതൃത്വത്തിൽ ‘ഉള്ളോളമറിയാം’ പ്രീ അഡോളസെൻസ് ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി : നെസ്റ്റ് കൊയിലാണ്ടിയുടെ നേതൃത്വത്തിൽ മെയ് 13, 14 തിയ്യതികളിലായി ‘ഉള്ളോളമറിയാം’ പ്രീ അഡോളസെൻസ് ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് അവർക്ക് വലിയ അനുഭവങ്ങൾ നൽകാമെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ 20 വിദ്യാർത്ഥികൾ പങ്കെടുത്തു. ജീവിതകാലം മുഴുവൻ ഓർത്തുവെച്ചു കൊണ്ട് നന്മയുള്ള, സഹനുഭൂതിയുള്ള ഒരു പൗരനാകാൻ വേണ്ട അനുഭവങ്ങൾ ക്യാമ്പിലൂടെ കുട്ടികൾക്ക് ലഭ്യമായി.

മെയ് 13 നു ബഹു. കല്പറ്റ നാരായണൻ മാഷ് ഉദ്ഘാടനം ചെയ്ത ക്യാമ്പിന്റെ ആദ്യ ദിനത്തിൽ ആശയവിനിമയത്തിന്റെ പ്രാധാന്യവും, വിവിധ തലങ്ങളും സൈക്കോളജിസ്റ് വ്യക്തമാക്കി. തുടർന്ന് അനാഥരായ ഭിന്നശേഷിക്കാരായ കുട്ടികളെ ചേർത്തുനിർത്തുന്ന നെസ്റ്റിന്റെ കെയർ ഹോം സന്ദർശനത്തിലൂടെ ജീവിതത്തിന്റെ മറ്റൊരു മുഖം കുട്ടികൾക്ക് മനസിലാക്കാനായി. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ പി എം എ ഗഫൂറിന്റെ വാക്കുകൾ അവർക്ക് ഏറെ പ്രചോദനമായി. രണ്ടാം ദിവസം നെസ്റ്റ് പാലിയേറ്റീവ് ഡോക്ടർ ഫർസാനയുടെ സെഷൻ പാലിയേറ്റീവ് എന്താണെന്നും അതിൽ കുട്ടികളുടെ റോൾ എന്താണെന്നും വ്യക്തമാക്കി. തുടർന്ന് കുട്ടികളെ ഉൾപെടുത്തിക്കൊണ്ട് നെസ്റ്റിന്റെ പരിചരണത്തിൽ കഴിയുന്ന നിരവധി രോഗികളുടെ വീടുകളിലായി നടത്തിയ ഹോം കെയർ അവർക്ക് തികച്ചും വ്യത്യസ്തമായ ഒരനുഭവമായിരുന്നു. ഐ എ എസ് ഹോൾഡർ ശാരിക എ കെ വിശിഷ്ടാഥിതിയായിരുന്ന സമാപന ചടങ്ങിൽ ചെയർമാൻ അബ്ദുള്ള കരുവഞ്ചേരി, ട്രഷറർ ടി. പി ബഷീർ, ബഷീർ ബാത്ത , രാജേഷ് കീഴരിയൂർ, അർഷക് ചന്ദ്രൻ എന്നിവർ പങ്കെടുത്തു. കുട്ടികളുടെ ജീവിതത്തിലെ മികച്ചതും അർഥപൂർണവുമായ ദിനങ്ങളായിരുന്നു ക്യാമ്പിലേതെന്ന് കുട്ടികളും രക്ഷിതാക്കളും ഒരു പോലെ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

സിപിഎം നേതാവ് പി വി സത്യ നാഥന്റെ കൊലപാതകം കുറ്റപത്രം നൽകിയത് 82 ദിവസത്തിനുള്ളിൽ

Next Story

കൊട്ടിയൂർ വൈശാഖോത്സവം: നെയ്യാട്ടം 21-ന്

Latest from Main News

ചെള്ളുപനി തടയാന്‍ ജാഗ്രത വേണം- രോഗം പകരുന്നതെങ്ങനെ?, ലക്ഷണങ്ങള്‍, എങ്ങനെ പ്രതിരോധിക്കാം?

ചെള്ളുപനി തടയാന്‍ ജാഗ്രത വേണം ചെള്ളുപനിക്കെതിരെ (സ്ക്രബ് ടൈഫസ് ) ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പുല്‍ച്ചെടികള്‍ നിറഞ്ഞ

ഹോം ഷോപ്പ് പദ്ധതി തെലുങ്കാനയിലേക്ക്

കുടുംബശ്രീയുടെ സുസ്ഥിരവികസന സംവിധാനമായ ഹോം ഷോപ്പ് പദ്ധതിയെകുറിച്ച് പഠിക്കാനും പദ്ധതി നടപ്പിലാക്കാനും തെലുങ്കാനയിൽ നിന്നും പഠന സംഘം കോഴിക്കോട്ടെത്തി. വിവിധ ഗ്രാമപഞ്ചായത്തുകളിലെ

പ്രശാന്ത് ചില്ലയുടെ ‘വസന്തവും ശിശിരവും ചില്ലകളോട് പറഞ്ഞത്’ എന്ന കവിതാസമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്തു

പ്രശാന്ത് ചില്ല രചിച്ച് കേരള വിഷൻ പ്രസിദ്ധീകരിക്കുന്ന ‘വസന്തവും ശിശിരവും ചില്ലകളോട് പറഞ്ഞത് ’ എന്ന കുറുങ്കവിതകൾ ഉൾക്കൊള്ളിച്ച കവിതാസമാഹാരത്തിന്റെ കവർ

ഡെൻമാർക്ക് മന്ത്രിതല സംഘം മന്ത്രി വീണാ ജോർജുമായി ചർച്ച നടത്തി

കേരളത്തിന്റെ പാലിയേറ്റീവ് കെയർ സംവിധാനത്തെ അഭിനന്ദിച്ച് ഡെൻമാർക്ക് സംഘം. കേരളം നടത്തുന്ന ഗൃഹാധിഷ്ഠിത പാലിയേറ്റീവ് കെയർ മികച്ച മാതൃകയാണ്. വയോജനങ്ങളുടെ ആരോഗ്യ