സിപിഎം നേതാവ് പി വി സത്യ നാഥന്റെ കൊലപാതകം കുറ്റപത്രം നൽകിയത് 82 ദിവസത്തിനുള്ളിൽ

സി.പി.എം. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പി.വി. സത്യനാഥൻ്റെ കൊലപാതക കേസിൽ പോലീസ് മജിസ്ട്രട്ട് കോടതിയിൽ കുറ്റപത്രം നൽകിയത് സംഭവം നടന്ന 82 ദിവസത്തിനുള്ളിൽ .90 ദിവസത്തിനകം കൊലപാതകം പോലുള്ള ക്രിമിനൽ കേസുകളിൽ കുറ്റപത്രം നൽകണമെന്നുണ്ട്.അതല്ലെങ്കിൽ പ്രതിക്ക് സ്വാഭാവികമായ ജാമ്യം അനുവദിക്കാൻ കോടതിക്ക് അധികാരമുണ്ട്.90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച സ്ഥിതിക്ക് പ്രതി അഭിലാഷ് വിചാരണ കാലയളവിലും ജയിലിൽ തന്നെ കഴിയേണ്ടിവരും.അതല്ലെങ്കിൽ പ്രതി കോടതിയിൽ ജാമിയ ഹർജി നൽകി ജാമ്യത്തിനായി ശ്രമിക്കേണ്ടിവരും പ്രമാദമായ കേസുകളിൽ ക്രിമിനൽ പശ്ചാത്തലമുള്ള പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നതിൽ കോടതികൾ വീണ്ടുവിചാരം നടത്തും .കുറ്റം ആവർത്തിക്കപ്പെടാൻ സാധ്യതയുള്ള ഘട്ടങ്ങളിൽ ജാമ്യം നിഷേധിക്കുകയാണ് കോടതികൾ ചെയ്യുക. ജില്ലാ കോടതിയിലും ഹൈക്കോടതിയിലും ജാമ്യ ഹർജികൾ നൽകാനും പ്രതിക്ക് അവകാശമുണ്ട്.

 

2024 ഫെബ്രുവരി 22 ന് വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് സത്യനാഥന് കുത്തേറ്റത്. പെരുവട്ടൂര്‍ മുത്താമ്പി ചെറിയപ്പുറം പരദേവതാ പേരില്ലാത്തോന്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗാനമേളയ്ക്കിടെയായിരുന്നു സംഭവം. തുടര്‍ന്ന് പ്രതിയായ പെരുവട്ടൂര്‍ സ്വദേശി അഭിലാഷ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. അന്വേഷണസംഘം 82 ദിവസത്തിനുള്ളിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published.

Previous Story

ഉപഭോക്താക്കൾ സംഘടിതരല്ലന്ന് കെ ബൈജു നാഥ്

Next Story

നെസ്റ്റ് കൊയിലാണ്ടിയുടെ നേതൃത്വത്തിൽ ‘ഉള്ളോളമറിയാം’ പ്രീ അഡോളസെൻസ് ക്യാമ്പ് സംഘടിപ്പിച്ചു

Latest from Local News

കൊടക്കാട്ടും മുറി ദൈവത്തും കാവ് പരദേവത ക്ഷേ ത്രോത്സവം തുടങ്ങി

കൊയിലാണ്ടി: കൊടക്കാട്ടും മുറി ദൈവത്തും കാവ് പരദേവത ക്ഷേ ത്രോത്സവം തുടങ്ങി. വ്യാഴാഴ്ച രാവിലെ തന്ത്രി ചവനപ്പുഴ മുണ്ടോട്ട് പുളിയപറമ്പ് കുബേരൻ

റെയിൽവേ അവഗണനക്കെതിരെ കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം

ഇൻ്റർസിറ്റി ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, കൊയിലാണ്ടിയോടുള്ള അവഗണന അവസാനിപ്പിക്കുക, ഷാഫി പറമ്പിൽ എം.പി യുടെ അനാസ്ഥ അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി ഡി

പൂരങ്ങളുടെ നാട്ടിൽ കോൽതാളം തീർക്കാൻ അൽ മുബാറക് കളരി സംഘം

  കൊയിലാണ്ടി: സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കം കുറിക്കുമ്പോൾ കോൽക്കളിയിൽ അൽ മുബാറക് കളരി സംഘത്തിന് കീഴിൽ പരിശീലനം ലഭിച്ച കാസർകോഡ്

കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയർ ‘ഒത്തൊരുമ’ വളണ്ടിയർമാരുടെ ഒത്തുചേരൽ സംഘടിപ്പിച്ചു

ജനുവരി 15 പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയർ ഒത്തൊരുമ എന്ന പേരിൽ വളണ്ടിയർമാരുടെ ഒത്തുചേരൽ സംഘടിപ്പിച്ചു. കൈൻഡ്

പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് നിര്‍വഹിച്ചു

പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് നിര്‍വഹിച്ചു. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹയര്‍