നെസ്റ്റ് കൊയിലാണ്ടിയുടെ നേതൃത്വത്തിൽ ‘ഉള്ളോളമറിയാം’ പ്രീ അഡോളസെൻസ് ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി : നെസ്റ്റ് കൊയിലാണ്ടിയുടെ നേതൃത്വത്തിൽ മെയ് 13, 14 തിയ്യതികളിലായി ‘ഉള്ളോളമറിയാം’ പ്രീ അഡോളസെൻസ് ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് അവർക്ക് വലിയ അനുഭവങ്ങൾ നൽകാമെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ 20 വിദ്യാർത്ഥികൾ പങ്കെടുത്തു. ജീവിതകാലം മുഴുവൻ ഓർത്തുവെച്ചു കൊണ്ട് നന്മയുള്ള, സഹനുഭൂതിയുള്ള ഒരു പൗരനാകാൻ വേണ്ട അനുഭവങ്ങൾ ക്യാമ്പിലൂടെ കുട്ടികൾക്ക് ലഭ്യമായി.

മെയ് 13 നു ബഹു. കല്പറ്റ നാരായണൻ മാഷ് ഉദ്ഘാടനം ചെയ്ത ക്യാമ്പിന്റെ ആദ്യ ദിനത്തിൽ ആശയവിനിമയത്തിന്റെ പ്രാധാന്യവും, വിവിധ തലങ്ങളും സൈക്കോളജിസ്റ് വ്യക്തമാക്കി. തുടർന്ന് അനാഥരായ ഭിന്നശേഷിക്കാരായ കുട്ടികളെ ചേർത്തുനിർത്തുന്ന നെസ്റ്റിന്റെ കെയർ ഹോം സന്ദർശനത്തിലൂടെ ജീവിതത്തിന്റെ മറ്റൊരു മുഖം കുട്ടികൾക്ക് മനസിലാക്കാനായി. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ പി എം എ ഗഫൂറിന്റെ വാക്കുകൾ അവർക്ക് ഏറെ പ്രചോദനമായി. രണ്ടാം ദിവസം നെസ്റ്റ് പാലിയേറ്റീവ് ഡോക്ടർ ഫർസാനയുടെ സെഷൻ പാലിയേറ്റീവ് എന്താണെന്നും അതിൽ കുട്ടികളുടെ റോൾ എന്താണെന്നും വ്യക്തമാക്കി. തുടർന്ന് കുട്ടികളെ ഉൾപെടുത്തിക്കൊണ്ട് നെസ്റ്റിന്റെ പരിചരണത്തിൽ കഴിയുന്ന നിരവധി രോഗികളുടെ വീടുകളിലായി നടത്തിയ ഹോം കെയർ അവർക്ക് തികച്ചും വ്യത്യസ്തമായ ഒരനുഭവമായിരുന്നു. ഐ എ എസ് ഹോൾഡർ ശാരിക എ കെ വിശിഷ്ടാഥിതിയായിരുന്ന സമാപന ചടങ്ങിൽ ചെയർമാൻ അബ്ദുള്ള കരുവഞ്ചേരി, ട്രഷറർ ടി. പി ബഷീർ, ബഷീർ ബാത്ത , രാജേഷ് കീഴരിയൂർ, അർഷക് ചന്ദ്രൻ എന്നിവർ പങ്കെടുത്തു. കുട്ടികളുടെ ജീവിതത്തിലെ മികച്ചതും അർഥപൂർണവുമായ ദിനങ്ങളായിരുന്നു ക്യാമ്പിലേതെന്ന് കുട്ടികളും രക്ഷിതാക്കളും ഒരു പോലെ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

സിപിഎം നേതാവ് പി വി സത്യ നാഥന്റെ കൊലപാതകം കുറ്റപത്രം നൽകിയത് 82 ദിവസത്തിനുള്ളിൽ

Next Story

കൊട്ടിയൂർ വൈശാഖോത്സവം: നെയ്യാട്ടം 21-ന്

Latest from Main News

കളമശ്ശേരിയിൽ ജ്വല്ലറിയിൽ പെപ്പർ സ്പ്രേ അടിച്ച് മോഷണം നടത്തിയ സഹോദരങ്ങൾ പിടിയിൽ

സിനിമാ സ്റ്റൈലിൽ കളമശ്ശേരിയിൽ ജ്വല്ലറിയിൽ പെപ്പർ സ്പ്രേ അടിച്ച് മോഷണം നടത്തിയ സഹോദരങ്ങളായ മലപ്പുറം സ്വദേശികളായ തോമസ്, മാത്യു എന്നിവർ പിടിയിൽ.

ഒരു വർഷത്തിനുള്ളിൽ അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ ലൈസൻസ് റദ്ദാകും

കേന്ദ്ര സർക്കാറിൻ്റെ പുതുക്കിയ മോട്ടോർ വാഹന ചട്ടങ്ങൾ പ്രകാരം, ഒരു വർഷത്തിനുള്ളിൽ അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ ഡ്രൈവിംഗ് ലൈസൻസ്

പൂന്തുറയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യയ്ക്ക് കാരണം മകളുടെ ഭർത്താവ് എന്ന് റിപ്പോർട്ട്

പൂന്തുറയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യയ്ക്ക് കാരണം മകളുടെ ഭർത്താവെന്ന് റിപ്പോർട്ട്. മകൾക്ക് 200 പവൻ സ്വർണം സ്ത്രീധനമായി നൽകിയിട്ടും അത് മതിയാകില്ലെന്ന്

ദുബായിൽ നിന്നും കേരളത്തിലേക്കുള്ള ഒരേ ഒരു സർവീസ് എയർ ഇന്ത്യ സർവീസ് നിർത്തലാക്കുന്നു

ദുബായിൽ നിന്നും കേരളത്തിലേക്കുള്ള ഒരേ ഒരു സർവീസ് എയർ ഇന്ത്യ സർവീസ് നിർത്തലാക്കുന്നു. കൊച്ചി – ദുബായ് റൂട്ടിലെ സർവീസ് മാർച്ച്