കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ്‌ ജനറൽ ബോഡി യോഗവും 2024-26 വർഷത്തെ ഭരണ സമിതി തിരഞ്ഞെടുപ്പും നടത്തി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യുനിറ്റ്‌ ജനറൽ ബോഡി യോഗവും 2024-26 വർഷത്തെ ഭരണ സമിതി തിരഞ്ഞെടുപ്പും നടത്തി. യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് കെ എം രാജീവൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മനാഫ് കാപ്പാട് ഉദ്ഘാടനം ചെയ്തു. മുതിർന്ന കച്ചവക്കാരായ ചന്ദ്രൻ നായർ ബാലകൃഷ്ണൻ സുധാമൃതം പി പി അഹമ്മദ് എന്നിവരെ ആദരിച്ചു.

സത്യസന്ധതക്കുള്ള അവാർഡ് ഷാജു (മിൽമ ബൂത്ത്)നും സമ്മാനിച്ചു. പ്ലസ്‌ടു പരീക്ഷയിൽ റെക്കോർഡ് വിജയം നേടിയ ഫാഹിം മുഹമ്മദ് ഫാറൂഖിനും ഉന്നതവിജയം നേടിയ ജാബിർ ജലീൽ മൂസക്കും എക്സെലനസ് അവാർഡ് നൽകി. ജില്ലാ വൈസ് പ്രസിഡണ്ട് മണിയോത്ത് മൂസ മുഖ്യ പ്രഭാഷണം നടത്തി. കെ ടി വിനോദൻ ജില്ലാ സെക്രട്ടറി ,സുകുമാരൻ മണ്ഡലം പ്രസിഡണ്ട് തുടങ്ങിയവർ തിരഞ്ഞെടുപ്പിനു നേതൃത്വം നൽകി. പ്രമേയം ടി പി ഇസ്മായിൽ അവതരിപ്പിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി ഫാറൂഖ് സ്വാഗതവും, വൈസ് പ്രസിഡണ്ട് റിയാസ് അബൂബക്കർ റിപ്പോർട്ടും, ട്രഷറർ ഷഹീർ ഗ്യാലക്സി വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

ഭാരവാഹികൾ പ്രസിഡണ്ട് കെ എം രാജീവൻ, ജനറൽ സെക്രട്ടറി കെ കെ ഫാറൂഖ്, ട്രഷറർ ഷഹീർ ഗ്യാലക്സി, വൈസ് പ്രസിഡണ്ട് റിയാസ് അബൂബക്കർ ,സി കെ ലാലു ,പ്രബീഷ് കുമാർ കെ ജലീൽ മൂസ ,സുഹൈൽ കെ എം , സൗമിനി മോഹൻദാസ്, വി പി ലത്തീഫ് സെക്രട്ടറി,ടി പി ഇസ്മായിൽ , ഗിരീഷ് ഗിരികല, വി കെ ഹാരിഫ് ,ഷീബ ശിവാനന്ദൻ ,ജെ കെ ഹാഷിം ,സൈദ് മലബാർ മൊബൈൽ ,ഷൗക്കത് അലി രക്ഷാധികാരി മണിയൊത്ത്‌ മൂസ.

Leave a Reply

Your email address will not be published.