കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ്‌ ജനറൽ ബോഡി യോഗവും 2024-26 വർഷത്തെ ഭരണ സമിതി തിരഞ്ഞെടുപ്പും നടത്തി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യുനിറ്റ്‌ ജനറൽ ബോഡി യോഗവും 2024-26 വർഷത്തെ ഭരണ സമിതി തിരഞ്ഞെടുപ്പും നടത്തി. യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് കെ എം രാജീവൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മനാഫ് കാപ്പാട് ഉദ്ഘാടനം ചെയ്തു. മുതിർന്ന കച്ചവക്കാരായ ചന്ദ്രൻ നായർ ബാലകൃഷ്ണൻ സുധാമൃതം പി പി അഹമ്മദ് എന്നിവരെ ആദരിച്ചു.

സത്യസന്ധതക്കുള്ള അവാർഡ് ഷാജു (മിൽമ ബൂത്ത്)നും സമ്മാനിച്ചു. പ്ലസ്‌ടു പരീക്ഷയിൽ റെക്കോർഡ് വിജയം നേടിയ ഫാഹിം മുഹമ്മദ് ഫാറൂഖിനും ഉന്നതവിജയം നേടിയ ജാബിർ ജലീൽ മൂസക്കും എക്സെലനസ് അവാർഡ് നൽകി. ജില്ലാ വൈസ് പ്രസിഡണ്ട് മണിയോത്ത് മൂസ മുഖ്യ പ്രഭാഷണം നടത്തി. കെ ടി വിനോദൻ ജില്ലാ സെക്രട്ടറി ,സുകുമാരൻ മണ്ഡലം പ്രസിഡണ്ട് തുടങ്ങിയവർ തിരഞ്ഞെടുപ്പിനു നേതൃത്വം നൽകി. പ്രമേയം ടി പി ഇസ്മായിൽ അവതരിപ്പിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി ഫാറൂഖ് സ്വാഗതവും, വൈസ് പ്രസിഡണ്ട് റിയാസ് അബൂബക്കർ റിപ്പോർട്ടും, ട്രഷറർ ഷഹീർ ഗ്യാലക്സി വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

ഭാരവാഹികൾ പ്രസിഡണ്ട് കെ എം രാജീവൻ, ജനറൽ സെക്രട്ടറി കെ കെ ഫാറൂഖ്, ട്രഷറർ ഷഹീർ ഗ്യാലക്സി, വൈസ് പ്രസിഡണ്ട് റിയാസ് അബൂബക്കർ ,സി കെ ലാലു ,പ്രബീഷ് കുമാർ കെ ജലീൽ മൂസ ,സുഹൈൽ കെ എം , സൗമിനി മോഹൻദാസ്, വി പി ലത്തീഫ് സെക്രട്ടറി,ടി പി ഇസ്മായിൽ , ഗിരീഷ് ഗിരികല, വി കെ ഹാരിഫ് ,ഷീബ ശിവാനന്ദൻ ,ജെ കെ ഹാഷിം ,സൈദ് മലബാർ മൊബൈൽ ,ഷൗക്കത് അലി രക്ഷാധികാരി മണിയൊത്ത്‌ മൂസ.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടിയിലെ കടകൾക്ക് മുന്നിൽ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞു കൊണ്ട് നിർമ്മിച്ചിട്ടുള്ള കമ്പി വേലി അടിയന്തരമായി പൊളിച്ചു മാറ്റണം -കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

Next Story

സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Latest from Local News

ചെറുതാഴം രാമചന്ദ്രമാരാര്‍ സ്മാരക വാദ്യ ചന്ദ്രോദയ പുരസ്‌ക്കാരം കലാമണ്ഡലം ശിവദാസന്

ചെറുതാഴം പഞ്ചവാദ്യ സംഘം ഏര്‍പ്പെടുത്തിയ ചെറുതാഴം രാമചന്ദ്ര മാരാര്‍ സ്മാരക വാദ്യ ചന്ദ്രോദയ പുരസ്‌ക്കാരം കലാമണ്ഡലം ശിവദാസന്‍ മാരാര്‍ക്ക്. സെപ്റ്റംബര്‍ 21ന്

ഒറ്റക്കണ്ടം പ്രതീക്ഷ കാർഷിക സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അനുമോദന സായാഹ്നം സംഘടിപ്പിച്ചു

ഒറ്റക്കണ്ടം പ്രതീക്ഷ കാർഷിക സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ  വിവിധ പരീക്ഷകളിൽ വിജയിച്ചവർക്കുള്ള അനുമോദനം സംഘടിപ്പിച്ചു. ചങ്ങനാരി സന്തോഷ്കുമാറിൻ്റെ അധ്യക്ഷതയിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ്

എസ്ഡിസി ട്രെയ്നർമാർക്കുള്ള ദ്വിദിന റെസിഡൻഷ്യൽ പരിശീലനം കോഴിക്കോട് ആരംഭിച്ചു

കോഴിക്കോട്, വയനാട് ജില്ലകളിലെ സ്കിൽ ഡവലപ്പ്മെൻ്റ് സെൻ്റർ (എസ്ഡിസി) ട്രെയ്നർമാർക്കുള്ള ദ്വിദിന റെസിഡൻഷ്യൽ പരിശീലനം കോഴിക്കോട് ആരംഭിച്ചു. പരിശീലനം ന്യൂ നളന്ദ

മൂടാടി ഗ്രാമപഞ്ചായത്തിൽ ഫയൽ അദാലത്ത് സംഘടിപ്പിച്ചു

മൂടാടി ഗ്രാമപഞ്ചായത്തിൽ ഫയൽ അദാലത്ത് സംഘടിപ്പിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തിയ ജിഐഎസ് സർവ്വേയിലൂടെ കണ്ടെത്തിയ കെട്ടിടങ്ങളുടെ അധിക