ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കൊയിലാണ്ടി ക്യാമ്പസിൽ 2024 -25 അധ്യയന വർഷത്തെ വിവിധ എം .എ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

/

കൊയിലാണ്ടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കൊയിലാണ്ടി ക്യാമ്പസിൽ 2024 -25 അധ്യയന വർഷത്തെ വിവിധ എം .എ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സംസ്കൃത സാഹിത്യം, സംസ്കൃത വേദാന്തം, സംസ്കൃത ജനറൽ, മലയാളം ,ഉറുദു, ഫിലോസഫി എന്നീ വിഷയങ്ങളിലാണ് എം എ പ്രോഗ്രാമുകൾ. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കും ബി. എ പ്രോഗ്രാമിന്റെ ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം പ്രകാരം എല്ലാ കോഴ്സുകളും പൂർത്തിയാക്കിയവർക്കും ബിരുദം ഒന്നു മുതൽ നാലു വരെ സെമസ്റ്ററുകൾ വിജയിച്ചവർക്കും 2024 ഏപ്രിൽ മെയ് മാസങ്ങളിൽ അവസാന സെമസ്റ്റർ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. എം. എ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ മെയ് അഞ്ചിനു മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

ഒരു അപേക്ഷകന് മൂന്നു പ്രോഗ്രാമുകൾക്ക് വരെ അപേക്ഷിക്കാം. ഒന്നിൽ കൂടുതൽ പി.ജി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്നവർ ഓരോ പി.ജി പ്രോഗ്രാമിനും പ്രത്യേക പ്രവേശന പരീക്ഷ ഫീസ് അടയ്ക്കണം. വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷിക്കുന്നതിനും www.ssus.ac.in സന്ദർശിക്കുക.

Leave a Reply

Your email address will not be published.