കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍, കോഴിക്കോട് മലബാര്‍ കണ്ണാശുപത്രി എന്നിവരുടെ സഹകരണത്തോടെ ഡിസംബര്‍ 19ന് സൗജന്യ മെഗാ മെഡിക്കല്‍ നേത്ര പരിശോധനാക്യാമ്പ് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൊയിലാണ്ടി വ്യാപാര ഭവനില്‍ രാവിലെ 9 മുതല്‍ ഒരു മണിവരെയാണ് ക്യാമ്പ്. മിംസ് ഹോസ്പിറ്റല്‍ സി.ഇ.ഒ ലുക്ക് മാന്‍ പൊന്‍മാടത്ത് ഉദ്ഘാടനം ചെയ്യും. പി.കെ.കബീര്‍ സലാല മുഖ്യാതിഥിയാവും. ജീവിതശൈലി രോഗ നിര്‍ണ്ണയം, രക്തഗ്രൂപ്പ് നിര്‍ണ്ണയം, പ്രഷര്‍, ഷുഗര്‍, ഇ.സി.ജി പരിശോധന എന്നിവ ഉണ്ടാകും.
