നവസാങ്കേതികതയുടെ ഇക്കാലത്ത് പുതിയ തലമുറ ഞെട്ടിക്കുന്ന വാർത്തകൾക്ക് കാരണക്കാരാകുന്നുവെന്നും വായന മാത്രമാണ് ഇതിനു പരിഹാരമെന്നും പ്രശസ്ത സാഹിത്യകാരൻ യു.കെ.കുമാരൻ പറഞ്ഞു. കൊയിലാണ്ടി കോതമംഗലം ഗവ: എൽ.പി സ്കൂളിൽ എൽ.എസ്സ്.എസ്സ് നേടിയ ബാലപ്രതിഭകളേയും കലാകായിക വൈജ്ഞാനികമേളകളിലെ ജേതാക്കളേയും അനുമോദിക്കുന്നതിനായി ചേർന്ന യോഗം ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ വെച്ച് സ്കോളർഷിപ്പ് നേടിയ 36 വിദ്യാർഥികൾക്കും ഉപഹാരങ്ങൾ കൈമാറി. നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ നിജിലപറവക്കൊടി അധ്യക്ഷത വഹിച്ച യോഗത്തിൽ പി.ടി.എ പ്രസിഡണ്ട് സുരേഷ്ബാബു എ.കെ, എം.പി.ടി.എ പ്രസിഡണ്ട് ദീപ്തി.എം, പി.ടി.എ വൈസ് പ്രസിഡണ്ട് പ്രദീപ് സായിവേൽ, ദീപ്ന, മുൻ പി.ടി.എ പ്രസിഡണ്ടുമാരായ ബിജു പി.എം, അനിൽകുമാർ എം.കെ, സുചീന്ദ്രൻ.വി എന്നിവർ ആശംസകളറിയിച്ചു. ഹെഡ്മാസ്റ്റർ പി.പ്രമോദ് സ്വാഗതവും റീന.ജി നന്ദിയും പറഞ്ഞു.
Latest from Uncategorized
കാപ്പാട് : കാരന്നൂർ യു പി സ്കൂളിലെ മുൻ അധ്യാപകൻ പാറോൽ താഴെ കരുണാകരൻ (67) അന്തരിച്ചു. ഭാര്യ : ബീന
അന്തരിച്ച കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ടൗൺഹാളിൽ നൂറുകണക്കിനാളുകളാണ് എംഎൽഎ അവസാനമായി കാണാൻ എത്തിയത്. സ്പീക്കർ, യുവജന കായിക
കണ്ണൂർ സെൻട്രൽ ജയിലിൽ ആത്മഹത്യ. കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതി ജീവനൊടുക്കി. കത്തികൊണ്ട് കഴുത്തറുത്ത് മരിച്ച നിലയിലാണ് പ്രതിയെ
മാധ്യമപ്രവർത്തകൻ സനൽ പോറ്റി അന്തരിച്ചു. 55 വയസ്സായിരുന്നു. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. നിരവധി ചാനലുകളിൽ അവതാരകനായും പ്രൊഡ്യൂസറായും പ്രവർത്തിച്ചിട്ടുണ്ട്.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 30 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.യൂറോളജി വിഭാഗം ഡോ : ആദിത്യ







