വാഹനങ്ങൾ കുതിച്ചോടുന്ന കൊയിലാണ്ടി മേൽപ്പാലത്തിലേക്ക് ചാഞ്ഞ് പടുമരത്തിൻ്റെ ശാഖകൾ. അതിന് നടുവിൽ സദാസമയം വൈദ്യുതി പ്രവഹിക്കുന്ന ലൈനുമായി വൈദ്യുതി പോസ്റ്റും. കൊയിലാണ്ടി
ബപ്പൻ കാട് റെയിൽവേ മേൽപ്പാലത്തിനോട് ചേർന്ന് (പോളിക്ലിനിക്കിന് സമീപം) റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്ന മരത്തിനു നടുവിലാണ് ജനജീവിതത്തിന് ഭീഷണിയായി ഇലക്ടിക്ക് പോസ്റ്റും ലൈനും ഉള്ളത്. ഈ പട്ടുമരം മുറിച്ചു നീക്കാനോ ശാഖകൾ വെട്ടി മാറ്റാനും ഇതുവരെ കെ.എസ്.ഇ.ബി അധികൃതരോ നഗരസഭയോ മുന്നോട്ടു വന്നിട്ടില്ല.മരത്തിന്റെ ചില്ലകൾ മേൽപ്പാലത്തിലേക്ക് ചാഞ്ഞു കിടക്കുകയാണ്. ഇതിനടുത്തു കൂടെയാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്.മരത്തിൻ്റെ ചില്ലകൾ വാഹനത്തിൽ സഞ്ചരിക്കുന്നവരുടെ ദേഹത്ത് തട്ടാനും സാധ്യത ഏറെയാണ്.ഇതുവഴി കാൽനടയായി പോകുന്നവരും അപകട ഭീഷണിയിലാണ്. ബന്ധപ്പെട്ടവർ ഇതെല്ലാം കണ്ടിട്ടും കണ്ണടച്ചതാണോ എന്നറിയില്ല.
Latest from Local News
തിരുവനന്തപുരം: ക്രിസ്മസ് – നവവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെഎസ്ഇബി. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക്
കൃഷി വകുപ്പ് നടപ്പാക്കുന്ന ‘രാഷ്ട്രീയ കൃഷി വികാസ് യോജന -ഓരോ തുള്ളിയിലും കൂടുതല്‍ വിള’ പദ്ധതിയില്‍ കൃഷിയിടങ്ങളില്‍ സബ്സിഡിയോടെ സൂക്ഷ്മജലസേചന സംവിധാനങ്ങള്‍
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 21 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 9:00
കോഴിക്കോട്: കാഴ്ചപരിമിതർക്കായുള്ള ദേശീയ ക്രിക്കറ്റ് ടൂർണമെ ന്റായ നാഗേഷ് ട്രോഫി ഗ്രൂപ്പ് മത്സരങ്ങൾ 22 മുതൽ 26 വരെ കർണാടകയിലെ ഹുബ്ബള്ളിയിൽ
കേരള മാസ്റ്റേർസ് ഫുട്ബോൾ ക്ലബിൻ്റെ നേതൃത്വത്തിൽ 21 ന് ( ഞായറാഴ്ച) മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ ആരംഭിക്കുന്ന ഏഴാമത് അമേരിക്കാസ് മാസ്റ്റേർസ്








👍🏻