വാഹനങ്ങൾ കുതിച്ചോടുന്ന കൊയിലാണ്ടി മേൽപ്പാലത്തിലേക്ക് ചാഞ്ഞ് പടുമരത്തിൻ്റെ ശാഖകൾ. അതിന് നടുവിൽ സദാസമയം വൈദ്യുതി പ്രവഹിക്കുന്ന ലൈനുമായി വൈദ്യുതി പോസ്റ്റും. കൊയിലാണ്ടി
ബപ്പൻ കാട് റെയിൽവേ മേൽപ്പാലത്തിനോട് ചേർന്ന് (പോളിക്ലിനിക്കിന് സമീപം) റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്ന മരത്തിനു നടുവിലാണ് ജനജീവിതത്തിന് ഭീഷണിയായി ഇലക്ടിക്ക് പോസ്റ്റും ലൈനും ഉള്ളത്. ഈ പട്ടുമരം മുറിച്ചു നീക്കാനോ ശാഖകൾ വെട്ടി മാറ്റാനും ഇതുവരെ കെ.എസ്.ഇ.ബി അധികൃതരോ നഗരസഭയോ മുന്നോട്ടു വന്നിട്ടില്ല.മരത്തിന്റെ ചില്ലകൾ മേൽപ്പാലത്തിലേക്ക് ചാഞ്ഞു കിടക്കുകയാണ്. ഇതിനടുത്തു കൂടെയാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്.മരത്തിൻ്റെ ചില്ലകൾ വാഹനത്തിൽ സഞ്ചരിക്കുന്നവരുടെ ദേഹത്ത് തട്ടാനും സാധ്യത ഏറെയാണ്.ഇതുവഴി കാൽനടയായി പോകുന്നവരും അപകട ഭീഷണിയിലാണ്. ബന്ധപ്പെട്ടവർ ഇതെല്ലാം കണ്ടിട്ടും കണ്ണടച്ചതാണോ എന്നറിയില്ല.
Latest from Local News
ബാലുശ്ശേരി : മലയാള കലാകാരൻമാരുടെ ദേശീയ സംഘടന (നന്മ) ബാലുശ്ശേരി മേഖല സമ്മേളനം ജൂലായ് 13 ന് രാവിലെ 9 മണിക്ക്
കൊയിലാണ്ടി: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് രോഗി മരണപ്പെട്ട സംഭവത്തിൽ ആരോഗ്യവകുപ്പിലെ നിരന്തര വീഴ്ചക്കും രക്ഷാപ്രവർത്തനം വൈകിപ്പിച്ച ആരോഗ്യമന്ത്രിക്കുമെതിരെ മുസ്‌ലിം
കൂരാച്ചുണ്ട് : ജില്ലാ അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല വിജയം കരസ്ഥമാക്കിയ കരിമ്പനക്കുഴി അദിയേൽ മാർക്കോസിനെ യൂത്ത് കോൺഗ്രസ് ഉപഹാരം നൽകി
അത്തോളി: കൊങ്ങന്നൂർ ആണ്ടിയേരി (കുനിയിൽ) അബു ഹാജി (96) അന്തരിച്ചു. കൊങ്ങന്നൂർ മലയിൽപള്ളി മഹല്ല് കമ്മിറ്റി മുൻ പ്രസിഡൻ്റായിരുന്നു. ഭാര്യ :
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 09 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. കാർഡിയോളജി വിഭാഗം. ഡോ:പി. വി ഹരിദാസ്
👍🏻