കൊയിലാണ്ടി :ചേമഞ്ചേരിയിലെ അടച്ചിട്ട പൊതുശ്മശാനം തുറന്നു പ്രവർത്തിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു .ആറ് മാസത്തോളമായി അറ്റകുറ്റപണിക്കായി അടഞ്ഞ് കിടക്കുന്നതു കാരണം പൊതുജനത്തിന് കടുത്ത പ്രയാസം നേരിടുന്നതായി നഗരസഭ കൗൺസിലർ വി.പി. ഇബ്രാഹിം കുട്ടി ആവിശ്യപ്പെട്ടു. ചക്കിട്ടപ്പാറ പെരുണ്ണാമുഴി വൈദ്യുതി നിലയത്തിലെ ടര്‍ബൈനുകളുടെ തകരാര്‍ പരിഹരിച്ച് വൈദ്യുതി ഉല്‍പ്പാദനം പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ നടപടി സ്വീകരിക്കണമെന്ന അവശ്യവുമുയർന്നു. ആറ് മെഗാവാട്ട് വൈദ്യുതി ഉള്‍പ്പാദന ശേഷിയുള്ള നിലയത്തില്‍ മൂന്ന് മെഗാവാട്ടിന്റെ ഒര് ടര്‍ബൈന്‍ തകരാര്‍ കണ്ടെത്തിയതായും , ഇത് പരിഹരിക്കാത്തതിനാല്‍ ഡാമില്‍ അധികമായുള്ള വെള്ളം സ്പില്‍വെ വഴി ഒഴുക്കി കളയുകയുമാണെന്ന് ഇത് സംബന്ധിച്ച് വിഷയം അവതരിപ്പിച്ച് സമിതി അംഗം രാജന്‍ വര്‍ക്കി യോഗത്തില്‍ പറഞ്ഞു.കൊല്ലം മേപ്പയൂർ റോഡിലെ അണ്ടർ പാസിൽ കെട്ടിനിൽക്കുന്ന വെള്ളം ഒഴിവാക്കാൻ നടപടി വേണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ യോഗത്തിൽ ആവശ്യപ്പെട്ടു.കൊയിലാണ്ടി നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ,സമിതി അംഗങ്ങളായ ഇ.കെ അജിത്ത്, എം.കെ മുരളീധരന്‍,
തഹസില്‍ദാര്‍ ജയശ്രീ എസ് വാര്യര്‍ എന്നിവരും സംസാരിച്ചു.
Latest from Local News
മൂടാടി ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് ,വിജയി,കക്ഷി,ഭൂരിപക്ഷം 01-കോടിക്കല്‍-കെ.പി.കരിം(യു ഡി എഫ്)-171 02-നന്തി-അനസ് ആയാടത്തില്‍(യു ഡി എഫ്)-103 03-എളമ്പിലാട് നോര്‍ത്ത്-എ.വി.ഉസ്‌ന(യു ഡി
തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി പെരിയമ്പലം സ്വദേശി ഇര്‍ഷാദ് ആണ് മരിച്ചത്. 40
പത്തു വർഷക്കാലത്തിന് ശേഷം യു.ഡി.എഫ്. വീണ്ടും ഭരണത്തിലേക്ക് തിരിച്ചു വരികയാണെന്നതിൻ്റെ ശക്തമായ സൂചനയാണ് ത്രിതല പഞ്ചായത്തിലെ തിളക്കമാർന്ന വിജയം. പിണറായിയുടെ നേതൃത്വത്തിൽ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 14 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ
ചെങ്ങോട്ടുകാവ് യു.ഡി.എഫിന്. യു.ഡി.എഫ് 9, എൽ.ഡി.എഫ് 6, ബി.ജെ.പി 4 ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് നമ്പര്‍,വിജയി,കക്ഷി,ഭൂരിപക്ഷം എന്ന ക്രമത്തില്‍







