കര്‍ണാടകയിലെ മാണ്ഡ്യ മണ്ഡലത്തില്‍ ഉടക്കിട്ട് സിനിമ താരം നടി സുമലത അംബരീഷ്. തന്റെ സിറ്റിങ്ങ് സീറ്റ് ജെ.ഡി.എസിന് കൈമാറാനാവില്ലെന്നാണ് സുമലത നിലപാട് എടുത്തിരിക്കുന്നത്. നിലപാട് അവര്‍ ബിജെപി കേന്ദ്ര നേതൃത്വത്തെ നേരിട്ട് അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ ബിജെപി. ദേശീയ അധ്യക്ഷന്‍ ജെപി. നഡ്ഡയുമായിസുമലത ചര്‍ച്ച നടത്തി. മാണ്ഡ്യയിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് ചര്ച്ചയ്ത്തു ശേഷം സുമലത വ്യക്തമാക്കി.
