പോസ്റ്റുമാന്‍ വഴി ബിഎസ്എന്‍എല്‍ സേവനങ്ങള്‍ വീടുകളില്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് കേരളത്തില്‍ തുടക്കമാകുന്നു

പോസ്റ്റുമാന്‍ വഴി ബിഎസ്എന്‍എല്‍ സേവനങ്ങള്‍ വീടുകളില്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് കേരളത്തില്‍ തുടക്കമാകുന്നു. ബിഎസ്എന്‍എല്‍ കേരള സര്‍ക്കിളും പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റും ചേര്‍ന്നാണ് കേരളത്തില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. തുടക്കത്തില്‍ ബിഎസ്എന്‍എല്‍ ഫൈബര്‍ സര്‍വീസിന്റെ ആവശ്യക്കാരെ പോസ്റ്റുമാന്‍ വീടുകളില്‍ പോയി കണ്ടെത്തി അങ്ങനെ ലഭിക്കുന്ന ആവശ്യക്കാരെ ബിഎസ്എന്‍എല്‍ സര്‍വീസ് നല്‍കി ഉപഭോക്താവ് ആക്കുന്ന രീതിയാണ് നടപ്പിലാക്കുന്നത്. ഇതിലേക്കായി ബിഎസ്എന്‍എല്‍ പ്രത്യേകം തയ്യാറാക്കിയ മൊബൈല്‍ ആപ്പ് ആണ് പോസ്റ്റ്മാന്‍ ഉപയോഗിക്കുന്നത്.

സേവനം നല്‍കുന്നതിന് വേണ്ടി പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഒരു ഉപഭോക്താവില്‍ നിന്ന് കേവലം 50 രൂപ മാത്രമാണ് ഈടാക്കുന്നതാണ്. ഈ വാങ്ങുന്ന 50 രൂപ ഉപഭോക്താവിന്റെ ആദ്യത്തെ ബില്‍ തുകയില്‍ വകയിരുത്തുന്നതുമാണ്. പോസ്റ്റ്മാന്‍ മുഖാന്തരം കൂടാതെ ഇപ്പോള്‍ കേരളത്തിലെ ഏതൊരു പോസ്റ്റ് ഓഫീസ് കൗണ്ടര്‍ വഴിയും ബിഎസ്എന്‍എല്‍ ഫൈബര്‍ സര്‍വീസ് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇതിന്റെ തുടര്‍ച്ചയായി മറ്റു സേവനങ്ങളും പോസ്റ്റല്‍ ഡിപ്പാട്മെന്റുമായി സഹകരിച്ച് ജനങ്ങളിലേക്ക് എത്തിക്കാനാണ് ബിഎസ്എന്‍എല്‍ പദ്ധതിയിടുന്നത്.

Leave a Reply

Your email address will not be published.

Previous Story

പരമാവധി പേര്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

Next Story

ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന്റെ നിർമ്മാണർത്ഥം ഡിസംബർ 21ന് അമ്പലപ്പുഴ പാൽ പായസ ചലഞ്ച് സംഘടിപ്പിക്കുന്നു

Latest from Main News

ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരിച്ചതിന് ജാസ്മിന്‍ ജാഫറിനെതിരെ പൊലീസിൽ പരാതി നൽകി ഗുരുവായൂര്‍ ദേവസ്വം

ഗുരുവായൂർ ക്ഷേത്ര തീർത്ഥക്കുളത്തിൽ റീൽസ് ചിത്രീകരിച്ച സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ജാസ്മിൻ ജാഫറിനെതിരെ പൊലീസില്‍ പരാതി. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററാണ് പരാതി

റേഷൻ കാർഡ് ഉടമകളുടെ ശ്രദ്ധക്ക്; റേഷൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാൻ അവസാന തീയതി അടുത്തിരിക്കുന്നു; ഓൺലൈൻ, ഓഫ്‌ലൈൻ രീതികൾ ഇതാ

റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക — ആധാറുമായി ഇതുവരെ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ ഉടൻ ചെയ്യണം. എല്ലാ റേഷൻ കാർഡ് ഉടമകളും അവരുടെ

കോഴിക്കോട് മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഞായറാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ഗ്രൗണ്ട് ഫ്‌ളോര്‍, ഒന്നാം നില എന്നിവ ഞായറാഴ്ച വൈകുന്നേരം 4

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നിര്‍ദേശങ്ങള്‍ നല്‍കി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നിര്‍ദേശങ്ങള്‍ നല്‍കി എ പി വിഭാഗം സമസ്ത നേതാവ്