കോഴിക്കോട് റൂറൽ പോലീസ് നിർമ്മിച്ച കാടകം ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രകാശനം

കാടിന്റെ മക്കളുടെ കഥ പറയുന്ന ഷോർട് ഫിക്ഷൻ മൂവിയായ കാടകം ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രകാശനം കോഴിക്കോട് റൂറൽ പോലീസിന്റെ ഔദ്യോഗിക പേജിലൂടെ പ്രകാശനം ചെയ്തു. കോഴിക്കോട് റൂറൽ പോലീസിന്റെ നിർമ്മാണത്തിൽ പ്രശാന്ത് ചില്ല സംവിധാനം നിർവഹിച്ച കാടകം കഥ ,തിരക്കഥ,സംഭാഷണം ഒരുക്കിയത് ശ്രീകുമാർ. ഛായാഗ്രഹണം, എഡിറ്റിങ്
കിഷോർ മാധവൻ. സംഗീതം സായി ബാലൻ, റിക്കോർഡിങ് സലീൽ ബാലൻ. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കണ്ണവം കാടിനടുത്തുള്ള പറക്കാട് പ്രദേശത്തായിരുന്നു. ടൈറ്റിൽ പോസ്റ്റർ തയ്യാറാക്കിയത് ദിനേഷ് യു എം .

വിലങ്ങാട്, പറക്കാട് പ്രദേശവാസികളായ ദിൻഷ, ജിഷ്ണ ,ചന്തു പി കെ ഒപ്പം കൊയിലാണ്ടി ചലച്ചിത്ര സംഘടനയായ ക്യു എഫ് എഫ് കെ യിലെ അംഗങ്ങളുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. കാടകം ഉടൻ റിലീസിന് തയ്യാറെടുക്കുകയാണ്.

Leave a Reply

Your email address will not be published.