മേപ്പയ്യൂർ: മേപ്പയ്യൂർ മണ്ഡലം മഞ്ഞക്കുളം മേഖല കോൺഗ്രസ് കുടുംബ സംഗമം വിജയിപ്പിക്കാൻ കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ നടത്തി. ഡി. സി. സി ജനറൽ സെക്രട്ടറി ഇ.അശോകൻ ഉദ്ഘാടനം ചെയ്തു. മേഖല ചുമതല വഹിക്കുന്ന ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സി.എം. ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.പി. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
യു.ഡി.എഫ്. ചെയർമാൻ പറമ്പാട്ട് സുധാകരൻ, പി.കെ. രാഘവൻ, സത്യൻ വിളയാട്ടൂർ, പെരുമ്പട്ടാട്ട് അശോകൻ, എൻ . കെ. ഉണ്ണിക്ഷ ണൻ,സി.പി. നാരായണൻ നായർ, വള്ളിൽ രവീന്ദ്രൻ, അന്തേരി ഗോപാലകൃഷ്ണൻ, യു.കെ.അശോകൻ, കൈപ്പുറത്ത് മുരളിധരൻ, കെ.ജിഷ , നിദിൻ ആർ.എസ്, കെ.വി.ദിനേശൻ, സുനിൽ നരക്കോട് എന്നിവർ സംസാരിച്ചു. സി.പി. നാരായണൻ നായർ (ചെയർമാൻ), വള്ളിൽ രവിന്ദ്രൻ (ജനറൽ കൺവീനർ), പെരുമ്പട്ടാട്ട് അശോകൻ (ട്രഷറർ) എന്നിവർ ഭാരവാഹികളായ 51 അംഗ സ്വാഗത സംഘം രൂപികരിച്ചു.

