ആർ.എസ്.എസുമായി സന്ധിചെയ്ത പിണറായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അപമാനം മുല്ലപ്പള്ളി രാമചന്ദ്രൻ

കക്കോടി: സ്വന്തം കാര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി ആര്‍.എസ്.എസുമായി സന്ധിചെയ്ത പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും കേരള സമൂഹത്തിനും അപമാനമാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍.

മാഫിയാ സംരക്ഷകനായ മുഖ്യമന്ത്രി രാജി വെക്കുക, ആഭ്യന്തര വകുപ്പിലെ ക്രിമിനല്‍ വല്‍ക്കരണം അവസാനിപ്പിക്കുക, രാഷ്ട്രീയ ലാഭത്തിനായ് തൃശൂര്‍ പൂരം കലക്കിയ ഗൂഡാലോചനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ നടന്ന പ്രതിഷേധ കൂട്ടായ്മയുടെ ജില്ലാതല ഉദ്ഘാടനം കക്കോടിയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുപ്രസിദ്ധ ക്രമിനലുകളുടെയും മാഫിയാസംഘങ്ങളുടെയും പിടിയിലാണിന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന പി.വി. അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.എം. അബ്ദുറഹ്മാന്‍, ഷാജിര്‍ അറഫാത്ത്, രാജേഷ് കീഴരിയൂര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വൈശാല്‍ കല്ലാട്ട്, നിജകമണ്ഡലം പ്രസിഡന്റ് ആഷിഖ് തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കിഷോര്‍ അറോട്ടില്‍ സ്വാഗതവും മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷൈലജ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.