എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിൽ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റിന് പരിഗണിക്കാനുള്ള ഓപ്ഷൻ കൺഫർമേഷൻ ഈ മാസം 18ന് രാത്രി 11.59 വരെ പ്രവേശനപരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലൂടെ നടത്താം. രണ്ടാം അലോട്ട്മെന്റിന് പരിഗണിക്കാൻ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമാണ്. കൺഫർമേഷനുശേഷം ഹയർ ഓപഷ്ൻ പുനഃക്രമീകരണം, ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവക്കുള്ള സൗകര്യവും ലഭ്യമാകും. ഒന്നാംഘട്ടത്തിൽ പ്രവേശനം ലഭിച്ചവർ രണ്ടാംഘട്ടത്തിൽ ഓപ്ഷൻ കൺഫർമേഷൻ നടത്തിയില്ലെങ്കിൽ ആദ്യഘട്ടത്തിൽ ലഭിച്ച പ്രവേശനം നിലനിൽക്കും. ഇവരെ ഹയർഓപ്ഷനിലേക്ക് പരിഗണിക്കാൻ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമാണ്. ഒന്നാംഘട്ടത്തിൽ പ്രവേശനം ലഭിക്കാത്തവർക്കും ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമാണ്.


