കൊയിലാണ്ടിയിൽ 7.5 കോടി ചെലവിൽ മത്സ്യ ഗ്രാമം പദ്ധതി

കൊയിലാണ്ടി:കൊയിലാണ്ടിയിൽ 7.5 കോടി രൂപ ചെലവിൽ മത്സ്യ ഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആലോചനായോഗം ചേർന്നു.കേന്ദ്ര – സംസ്ഥാന സർക്കാറുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന കൊയിലാണ്ടി മോഡൽ ഫിഷിംഗ് വില്ലേജിൻ്റെ വിശദമായ ഡി .പി .ആർ തയ്യാറാക്കുന്നതിന് മുന്നോടിയായി എം.എൽ.എ യോഗ് വിളിച്ചു ചേർത്തു.ജനപ്രതിനിധികൾ , ഫിഷറീസ് ,ഹാർബർ വകുപ്പ് ഉദ്യോഗസ്ഥർ,മത്സ്യ ത്തൊഴിലാളി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. 7.5 കോടി രൂപ ചിലവിൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികളെ സംബന്ധിച്ച് ഫിഷറിസ് ഡപ്യൂട്ടി ഡയറക്ടർ സതീശൻ വിശദീകരിച്ചു. മോഡൽ ഫിഷിംഗ് വില്ലേജിൻ്റെ ഭാഗമായി ഫിഷർമെൻ ട്രെയിനിംഗ് സെൻ്റർ കം റീഹാബിലിറ്റേഷൻ സെൻ്റർ , മത്സ്യഭവൻ , മത്സ്യതൊഴിലാളികൾക്ക് മത്സ്യവിൽപന നടത്തുന്നതിനായി ഇ സ്കൂട്ടർ , ഐസ് ബോക്സ് , ഫിഷ് കിയോസ്ക് കം കോൾഡ് സ്റ്റോറേജ് , സോളാർ ഫിഷ് ഡ്രയർ യൂനിറ്റ്, ഫിഷ് മാർക്കറ്റ് നവീകരണം , ഹൈമാസ്റ്റ് ലൈറ്റ് , കൃത്രിമ പാര് , മത്സ്യ തൊഴിലാളി സേവന കേന്ദ്രം , വയോജന പാർക്ക് , സീഫുഡ് കിച്ചർ റസ്റ്റോറൻ്റ് തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കാൻ ധാരണയായി .
,നഗരസഭാ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് , വൈസ് ചെയർമാൻ അഡ്വ കെ. സത്യൻ , കൗൺസിലർമാരായ കെ.ടി. വി റഹ്മത്ത് ,വി.പി. ഇബ്രാഹിം കുട്ടി , എ .ലളിത, എ.അസീസ് , ബബിത ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സതീശൻ , നഗരസഭ സെക്രട്ടറി ഇന്ദു എസ്. ശങ്കരി, ഹാർബർ എഞ്ചിനിയറിംഗ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published.