സമാധാന കരാറിൽ ഉറച്ച് നിൽക്കാൻ ഇസ്രേയലിന് മേൽ ഇന്ത്യ സമ്മർദ്ദം ചെലുത്തണം: വിസ്ഡം

ഇറാനെ മറയാക്കി പശ്ചിമേഷ്യയിൽ യു എസും, ഇസ്രയേലും നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കൊയിലാണ്ടി മണ്ഡലം ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു. സമാധാന കരാറിൽ നിന്നുള്ള യു എസ്, ഇസ്രയേലിൻ്റെ പിന്മാറ്റം അങ്ങേയറ്റം നീതിനിഷേധവും സമാധാനത്തോടുള്ള വെല്ലുവിളിയുമാണെന്നും ജനറൽ കൗൺസിൽ അഭിപ്രായപ്പെട്ടു.

നിരപരാധികളും, നിരായുധരുമായ പലസ്തീൻ ജനതക്ക് നേരെ ഇസ്രയേൽ നടത്തിവരുന്ന അതിക്രമങ്ങൾക്കെതിരെ ഇന്ത്യ പ്രതികരിക്കുകയും, ശാശ്വതമായ സമാധാന ശ്രമങ്ങൾക്ക് നേതൃപരമായ പങ്ക് വഹിക്കുകയും വേണം. സമാധാന കരാറിലേക്ക് തിരിച്ച് പോകാൻ ഇസ്രയേലിന് മേൽ ഇന്ത്യ ശക്തമായ സമ്മർദ്ദം ചെലുത്തണമെന്നും വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. നിർഭയത്വം തൗഹീദിലൂടെ എന്ന ക്യാമ്പയിന്റെ ഭാഗമായി നടന്ന കൗൺസിൽ വിസ്ഡം ജില്ലാ സെക്രട്ടറി ജമാൽ മദനി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ടിടി കാസിം അധ്യക്ഷത വഹിച്ചു. അബ്ദുൽ ഖാദർ ചേലിയ, യൂനുസ് കൊയിലാണ്ടി, നൗഫൽ വി വി, അബ്ദുൽ അസീസ് മൂടാടി, അബ്ദുൽ മജീദ് കാവും വട്ടം, അബ്ദുൽ അസീസ് നമ്പ്രത്ത്കര എന്നിവർ ചർച്ചയിൽ പങ്കെടുത്തു. എൻ എൻ സലീം സ്വാഗതവും, അബ്ദുൽ മജീദ് മാഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.