കൊയിലാണ്ടി ദേശീയപാതയിലെ ഈ കുഴി ആര് നികത്തും? യാത്രക്കാർ ചോദിക്കുന്നു. കൊയിലാണ്ടി പുതിയ നഗരസഭാ ഷോപ്പിംഗ് കോംപ്ലസിനു മുൻ വശമാണ് ടൈലുകള്‍ പൊളിഞ്ഞ് കുഴി രൂപപ്പെട്ടത്. കഴിഞ്ഞ മഴയിൽ ടൈലുകൾ പൊളിഞ്ഞപ്പോൾ ടാർ വെച്ച് താൽക്കാലികമായി അടച്ചതായിരുന്നു ഈ കുഴികളത്രയും. എന്നാൽ വീണ്ടും മഴ ചതിച്ചതോടെ ടാർ അടർന്നു കുഴി ആയി മാറിയിരിക്കുകയാണ്. ഇപ്പോൾ കുഴി ഉണ്ടെന്നറിയിക്കാൻ മീഡിയൻ വെച്ചിരിക്കുകയാണ്. ബൈക്കു യാത്രക്കാരാണ് കുഴിയിലധികവും വീണ് പരിക്കേൽക്കുന്നത്.

നിരവധി പേർക്ക് പരിക്കേൽക്കുമ്പോഴും അധികൃതർ മൗനത്തിലാണ്. ഈ കുഴി ആര് നികത്തും എന്നതാണ് പ്രശ്‌നം. കഴിഞ്ഞ ദിവസം ഓട്ടോ തൊഴിലാ ളികൾ ഈ കുഴിയിൽ റീത്ത്‌വെ ച്ചിരുന്നു. എന്നിട്ടും അധിതൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ല.





