കോഴിക്കോടിന്റെ ആദ്യത്തെ നഗരപിതാവ് മഞ്ചുനാഥ റാവു ആര്‍ക്കൈവ്സ് രേഖകളില്‍ – ചരിത്രത്താളുകളിലൂടെ എം.സി. വസിഷ്ഠ്

കോഴിക്കോടുകാര്‍ ഒരിക്കലും മറന്നുപോകാന്‍ പാടില്ലാത്ത പേരാണ്  മഞ്ചുനാഥറാവുവിന്റേത്. കോഴിക്കോട് മുനിസിപ്പാലിറ്റി  1962 ല്‍ നഗരസഭയായി മാറിയപ്പോള്‍  ആ വര്‍ഷം നവംബര്‍ 21 ന്  ആദ്യമായി നഗരപിതാവിന്റെ/ മേയറുടെ പദവിയിലെത്തിയത് മഞ്ചുനാഥറാവുവായിരുന്നു. ഐക്യകണ്ഠേനയാണ്  ഈ പദവിയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത്. 1972 ഓഗസ്റ്റ് 15 ന് ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയുടെ 25ാം വര്‍ഷത്തില്‍ കോഴിക്കോട്ട് മൈതാനത്ത് നടന്ന മാര്‍ച്ച് പാസ്റ്റില്‍ ത്രിവര്‍ണ്ണപതാക ഉയര്‍ത്താനും പതാകയെ സല്യൂട്ട് ചെയ്യാനുമുള്ള അംഗീകാരം  സ്വാതന്ത്ര്യസമരസേനാനി എന്ന നിലയില്‍  ജില്ലാകലക്ടര്‍ മഞ്ചുനാഥറാവുവിന് നല്‍കി.
1940 ല്‍ നിയമലംഘനം നടത്തി കോഴിക്കോട്ട് കടപ്പുറത്ത്  പ്രസംഗിച്ചതിന്റെ പേരില്‍  അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും  രണ്ട് വര്‍ഷത്തെ കഠിനതടവിനും  2000 രൂപ പിഴ ശിക്ഷ ലഭിക്കുകയും ചെയ്തു.  ജയിലിലായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. തുടര്‍ന്ന് വെല്ലൂരില്‍ ജയിലില്‍ നിന്ന് അദ്ദേഹത്തെ മോചിപ്പിക്കാന്‍  ഉത്തരവ് മദ്രാസ് ഗവര്‍ണര്‍  പുറപ്പെടുവിക്കുകയായിരുന്നു.
കോഴിക്കോട് സിവില്‍സ്റ്റേഷനിലെ റീജിയണല്‍ ആര്‍ക്കൈവ്സിലെ സെലക്ടഡ് റിക്കോര്‍ഡ്സ് 70 എന്ന  ഫയലില്‍ മഞ്ചുനാഥ റാവു ജയില്‍ മോചിതനായതിന്റെ  ഉത്തരവ് കാണാം. മലബാര്‍ ക്രിസ്ത്യന്‍കോളേജ് ചരിത്രവിഭാഗം മുന്‍മേധാവി പ്രൊഫസര്‍ എം.സി.വസിഷ്ഠിന്റെ ഗവേഷണത്തിനിടയിലാണ്  ഈ രേഖ ശ്രദ്ധയില്‍പ്പെട്ടത്.
മദ്രാസ് ഗവര്‍ണറുടെ ജിയോ നമ്പര്‍ 2000 , 1942  ജൂലായ് 7 ാം തീയ്യതിയിലെ ഉത്തരവ് പ്രകാരം മഞ്ചുനാഥറാവുവിന്റെ തടങ്കല്‍  ഗവര്‍ണര്‍ ക്യാന്‍സല്‍ ചെയ്തതായി പറയുന്നു. ഉത്തരവിന്റെ കോപ്പി കോഴിക്കോട് ജില്ലാ കലക്ടര്‍ക്കും ജയിലിന്റെ ഇന്‍സ്പെക്ടര്‍ ജനറല്‍, വെല്ലൂരിലെ സെന്‍ട്രല്‍ ജയിലിന്റെ സൂപ്രണ്ടന്റ് , ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്,  സ്പെഷ്യല്‍ ബ്രാഞ്ച് ഓഫ് പോലീസ്, നോര്‍ത്ത് ആര്‍ക്കോഡിലെ ഡിസ്ട്രിക് മജിസ്ട്രേറ്റ്  എന്നിവര്‍ക്കും അയച്ചുകൊടുത്തിട്ടുണ്ട്. ക്വിറ്റ് ഇന്ത്യാ സമരത്തിന് ഒരു മാസം  മുമ്പുള്ള ഈ  ഉത്തരവ് സ്വാതന്ത്ര്യ സമര ചരിത്രത്തിലെ മഞ്ചുനാഥറാവുവിന്റെ  സ്ഥാനം വ്യക്തമായി അടയാളപ്പെടുത്തുന്നു.
മഞ്ചുനാഥ റാവുവിന്റെ പേരില്‍ ഒരു സ്മാരകം  പോലുമിന്ന് നഗത്തിലില്ല.  ഈസ്റ്റ്ഹില്‍ റോഡ്, മഞ്ചുനാഥ റോഡ് എന്ന് നാമകരണം ചെയ്തെങ്കിലും ആ റോഡിന്റെ പേര് സൂചിപ്പിക്കുന്ന  ബോര്‍ഡ് പോലും ഇന്ന് അവശേഷിക്കുന്നില്ല. നഗരം വളരുകയാണ് ഒപ്പം ചരിത്രവും ചരിത്രത്തെ രൂപപ്പെടുത്തിയ വ്യക്തിത്വങ്ങളും കുഴിച്ചുമൂടപ്പെടുകയുമാണ്.

Leave a Reply

Your email address will not be published.

Previous Story

മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗന്‍ അന്തരിച്ചു

Next Story

നരക്കോട് ലൈബ്രറിയിൽ പുസ്തക ചർച്ചയും പാട്ട് സദസ്സും സംഘടിപ്പിച്ചു

Latest from Main News

സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്ക്

സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം

മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗന്‍ അന്തരിച്ചു

മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗന്‍ അന്തരിച്ചു. 84 വയസായിരുന്നു. ബെംഗളൂരുവിലെ വസതിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഒമ്പതു വര്‍ഷക്കാലം

പച്ചത്തേങ്ങ വില കത്തിക്കയറുന്നു; കിലോയ്ക്ക് 64 രൂപ

പച്ചത്തേങ്ങ വില റിക്കാർഡിലേക്ക്. സർവകാല റിക്കോർഡും ഭേദിച്ച് മുന്നേറുന്നു. വെള്ളിയാഴ്ച (ഇന്ന്) കിലോയ്ക്ക് 64 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 62 രൂപയിൽ

മിനിമം മാർക്ക് സമ്പ്രദായം അടുത്ത വർഷം മുതൽ യുപി ക്ളാസുകളിലും നടപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി

മിനിമം മാർക്ക് സമ്പ്രദായം അടുത്ത വർഷം മുതൽ യുപി ക്ളാസുകളിലും നടപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.

അജ്ഞാത നമ്പറുകളിൽ നിന്നും ലഭിക്കുന്ന കോളുകൾ സ്വീകരിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് കേരള പൊലീസിൻ്റെ നിർദേശം

അജ്ഞാത നമ്പറുകളിൽ നിന്നും ലഭിക്കുന്ന കോളുകൾ സ്വീകരിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് കേരള പൊലീസിൻ്റെ നിർദേശം. മറുവശത്ത് വിളിക്കുന്നയാൾ നഗ്നത പ്രദർശിപ്പിക്കുകയും നിങ്ങളോടൊപ്പം