തിക്കോടി ഫിഷ്‌ലാൻഡിംഗ് സെന്റർ വികസനത്തിന് അടിയന്തിര സർക്കാർ ഇടപെടൽ വേണം: ഷാഫി പറമ്പിൽ എം.പി

കോഴിക്കോട്: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന (PMMSY) യിൽ ഉൾപ്പെടുത്തി തിക്കോടി ഫിഷ്‌ലാൻഡിംഗ് സെന്റർ വികസിപ്പിക്കുന്നതിനുള്ള 5 കോടി 27 ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതി ലഭിക്കുന്നതിനായി സംസ്ഥാന സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ഷാഫി പറമ്പിൽ എം.പി. ആവശ്യപ്പെട്ടു.

ഫിഷ്‌ലാൻഡിംഗ് സെന്റർ വികസനത്തിന്റെ ഭാഗമായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന 120 മീറ്റർ നീളമുള്ള പുലിമുട്ടിന്റെ (ഗ്രോയിൻ) ‘മോഡൽ സ്റ്റഡി റിപ്പോർട്ട്’ സമർപ്പിക്കുന്നതിനായി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റൽ എഞ്ചിനീയറിംഗ് ഫോർ ഫിഷറീസ് (CICEF) സംസ്ഥാന സർക്കാരിന് കത്തയച്ചിരുന്നു. തുടർന്ന്, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് വിശദമായ പഠനത്തിനായി 17.6 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് 2023-ൽ സർക്കാരിന് സമർപ്പിച്ചെങ്കിലും, ഈ കാര്യത്തിൽ ഇനിയും ഭരണാനുമതി നൽകിയിട്ടില്ല.

മോഡൽ സ്റ്റഡി നടത്തുന്നതിനാവശ്യമായ എസ്റ്റിമേറ്റിന് ഭരണാനുമതി നൽകി പദ്ധതി വേഗത്തിൽ നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണമെന്ന് എം.പി. ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗത്തിൽ ഈ വിഷയം ഉന്നയിച്ചിരുന്നതായും, ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചതായും എം. പി. അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി താലൂക്ക് ആശുപത്രി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആയി ഉയർത്തണം കെ.പി.പി.എ

Next Story

2025 ഇലക്ഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഏഴിടങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Latest from Local News

മൂടാടി ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് -വിജയി,കക്ഷി,ഭൂരിപക്ഷം

മൂടാടി ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് ,വിജയി,കക്ഷി,ഭൂരിപക്ഷം 01-കോടിക്കല്‍-കെ.പി.കരിം(യു ഡി എഫ്)-171 02-നന്തി-അനസ് ആയാടത്തില്‍(യു ഡി എഫ്)-103 03-എളമ്പിലാട് നോര്‍ത്ത്-എ.വി.ഉസ്‌ന(യു ഡി

ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവര്‍ത്തകന് ദാരുണാന്ത്യം

 തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി പെരിയമ്പലം സ്വദേശി ഇര്‍ഷാദ് ആണ് മരിച്ചത്. 40

പാഴായ പത്തു വർഷം തിരിച്ചു പിടിക്കുക, സൽ ഭരണം കാഴ്ചവെക്കുക – മുല്ലപ്പള്ളി രാമചന്ദ്രൻ

പത്തു വർഷക്കാലത്തിന് ശേഷം യു.ഡി.എഫ്. വീണ്ടും ഭരണത്തിലേക്ക് തിരിച്ചു വരികയാണെന്നതിൻ്റെ ശക്തമായ സൂചനയാണ് ത്രിതല പഞ്ചായത്തിലെ തിളക്കമാർന്ന വിജയം. പിണറായിയുടെ നേതൃത്വത്തിൽ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 14 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 14 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…   1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ

ചെങ്ങോട്ടുകാവ് പഞ്ചായത്ത് യു.ഡി.എഫിന്

ചെങ്ങോട്ടുകാവ് യു.ഡി.എഫിന്. യു.ഡി.എഫ് 9, എൽ.ഡി.എഫ് 6, ബി.ജെ.പി 4 ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് നമ്പര്‍,വിജയി,കക്ഷി,ഭൂരിപക്ഷം എന്ന ക്രമത്തില്‍