കൊയിലാണ്ടി : ജോയിൻ്റ് കൗൺസിൽ ജില്ലാ സമ്മേളനത്തിന് നൂറ് കണക്കിന് ജീവനക്കാർ അണിനിരന്ന വിളംബരജാഥയോട് കൂടി കൊയിലാണ്ടിയിൽ ഉജ്വലമായ തുടക്കം. വൈകീട്ട് മിനി സിവിൽ സ്‌റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച വിളംബര ജാഥ ബസ് സ്റ്റാൻ്റിനു സമീപം സമാപിച്ചു. തുടർന്ന് നഗരസഭ ഓപ്പൺ സ്റ്റേജിൽ നടന്ന നവോത്ഥാന സദസ് സി പി ഐ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ശാസ്ത്ര രംഗത്ത് നാം മുന്നേറുമ്പോഴും സാമൂഹിക രംഗത്ത് നാം പിന്നോട്ടു പോകുന്നു. സമീപകാല കേരളീയ ചില സംഭവങ്ങൾ അതാണ് തെളിയിക്കുന്നതെന്നും നവോത്ഥാന മൂല്യങ്ങളുടെ വീണ്ടെടുപ്പിന് ജനങ്ങൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മത ചിഹ്നങ്ങളേയും തിന്മകളേയും കൂട്ടുപിടിച്ച് രാഷ്ട്രീയാധികാരം നിലനിർത്താൻ ശ്രമിക്കുന്നവർ ജനങ്ങളുടേയും ജനാധിപത്യത്തിൻ്റെ ശത്രുക്ക ളാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു. സംഘാടക സമിതി ചെയർമാൻ അഡ്വ സുനിൽ മോഹൻ അദ്ധ്യക്ഷനായിരുന്നു. പ്രശസ്ത കവിയും പ്രഭാഷകനുമായ സോമൻ കടലൂർ മുഖ്യപ്രഭാഷണം നടത്തി. എ കെ എസ് ടി യു സംസ്ഥാന പ്രസിഡൻ്റ് കെ കെ സുധാകരൻ, കെ ജി ഒ എഫ് നേതാവ് ദിൽവേദ് ആർ എസ്, ജോയിൻറ് കൗൺസിൽ സംസ്ഥാന സെക്രട്ടറി എസ് സജീവ്, എന്നിവർ സംസാരിച്ചു. സ്വാഗത സംഘം കൺവീനർ സി പി മണി സ്വാഗതവും മേഖലാ സെക്രട്ടറി മേഘനാഥ് നന്ദിയും പറഞ്ഞു.
Latest from Local News
പന്തലായനി കിഴക്കെ തടത്തിൽ സുധീര (ശാന്തി -65) അന്തരിച്ചു. ഭർത്താവ് പി.ഗംഗാധരൻ നായർ (റിട്ട. കേരള പോലീസ്) അച്ഛൻ പരേതനായ കുഞ്ഞിരാമൻ
പുളിക്കൂൽ കൃഷ്ണൻ (നാദാപുരം റോഡ്) എന്ന ആളെ 11.1.26 വൈകുന്നേരം മുതൽ കാൺമാനില്ല. കണ്ട് കിട്ടുന്നവർ 9446027412 എന്ന നമ്പറിലോ ചോമ്പാല
കൊയിലാണ്ടി: കൊരയങ്ങാട്പഴയ തെരു മൂത്ത ചെട്ട്യാം വീട്ടിൽ ജാനകി (75) അന്തരിച്ചു. ഭർത്താവ്: പരേതനായ രാമകൃഷ്ണൻ. മക്കൾ: ഷിജു (എം.സി.എസ് സഡക്
ജനുവരി 12ന് യുവജന ദിനത്തിൽ എളാട്ടേരിയിൽ സ്വാമിവിവേകാനന്ദൻ അനുസ്മരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. രാഷ്ട്രീയ സ്വയം സേവക സംഘം വടകര
നന്തി ശ്രീ ശൈലം ശ്രീ സത്യസായി സ്ക്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് ഫോർ വിമൻ, ചീഫ്







