പുറക്കാമല ക്വാറി സമരത്തിനിടെ 15 വയസുകാരനെതിരായ പൊലീസ് നടപടിയിൽ പൊലീസിന് നോട്ടീസ് നൽകി ബാലാവകാശ കമ്മീഷൻ

കോഴിക്കോട് പുറക്കാമല ക്വാറി സമരത്തിനിടെ 15 വയസുകാരനെതിരായ പൊലീസ് നടപടിയിൽ പൊലീസിന് നോട്ടീസ് നൽകി ബാലാവകാശ കമ്മീഷൻ. ഈ മാസം 8ാം തീയതിക്കകം റിപ്പോർട്ട് നൽകണമെന്നാണ് ബാലാവകാശ കമ്മീഷന്റെ നിർദേശം. പേരാമ്പ്ര ഡിവൈഎസ്പിക്കാണ് നോട്ടീസ് നൽകിയത്. .

പുറക്കാമല ക്വാറി വിരുദ്ധ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ പതിനഞ്ചുകാരന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സമരത്തിനിടെ കുട്ടിയ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നായിരുന്നു കുടുംബത്തിന്‍റെ പരാതി. കുട്ടിയുടെ കോളറില്‍ പിടിച്ച് വലിച്ചഴച്ച് പൊലീസ് വാനില്‍ കയറ്റുന്ന ദൃശ്യം പുറത്ത് വന്നിരുന്നു. ഇതിനിടെ കുട്ടിയെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നും കുടുംബം പരാതിപ്പെട്ടിരുന്നു.

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിന്നും വിദഗ്ദ ചികിത്സക്കായി കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തിരുന്നു. നാഭിക്കും തലക്കും വേദനയുണ്ടെന്നാണ് കുട്ടി പറഞ്ഞത്. ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത പതിനഞ്ചുകാരനെ സ്ത്രീകള്‍ ഉള്‍പ്പെടെ പ്രതിഷേധിച്ചപ്പോഴാണ് പൊലീസ് വിട്ടയച്ചത്.

Leave a Reply

Your email address will not be published.

Previous Story

പാചക വാതക സിലിണ്ടറിന് വിലകൂട്ടി

Next Story

ജോയിൻ്റ് കൗൺസിൽ ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 29 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 29 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ  മെഡിസിൻ  വിഭാഗം. ഡോ. വിപിൻ  3:00

കോഴിക്കോട്  ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 29-04-25 ചൊവ്വ. പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ 👉സൈക്യാട്രി