ജോയിൻ്റ് കൗൺസിൽ ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം

കൊയിലാണ്ടി : ജോയിൻ്റ് കൗൺസിൽ ജില്ലാ സമ്മേളനത്തിന് നൂറ് കണക്കിന് ജീവനക്കാർ അണിനിരന്ന വിളംബരജാഥയോട് കൂടി കൊയിലാണ്ടിയിൽ ഉജ്വലമായ തുടക്കം. വൈകീട്ട് മിനി സിവിൽ സ്‌റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച വിളംബര ജാഥ ബസ് സ്റ്റാൻ്റിനു സമീപം സമാപിച്ചു. തുടർന്ന് നഗരസഭ ഓപ്പൺ സ്റ്റേജിൽ നടന്ന നവോത്ഥാന സദസ് സി പി ഐ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ശാസ്ത്ര രംഗത്ത് നാം മുന്നേറുമ്പോഴും സാമൂഹിക രംഗത്ത് നാം പിന്നോട്ടു പോകുന്നു. സമീപകാല കേരളീയ ചില സംഭവങ്ങൾ അതാണ് തെളിയിക്കുന്നതെന്നും നവോത്ഥാന മൂല്യങ്ങളുടെ വീണ്ടെടുപ്പിന് ജനങ്ങൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മത ചിഹ്നങ്ങളേയും തിന്മകളേയും കൂട്ടുപിടിച്ച് രാഷ്ട്രീയാധികാരം നിലനിർത്താൻ ശ്രമിക്കുന്നവർ ജനങ്ങളുടേയും ജനാധിപത്യത്തിൻ്റെ ശത്രുക്ക ളാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു. സംഘാടക സമിതി ചെയർമാൻ അഡ്വ സുനിൽ മോഹൻ അദ്ധ്യക്ഷനായിരുന്നു. പ്രശസ്ത കവിയും പ്രഭാഷകനുമായ സോമൻ കടലൂർ മുഖ്യപ്രഭാഷണം നടത്തി. എ കെ എസ് ടി യു സംസ്ഥാന പ്രസിഡൻ്റ് കെ കെ സുധാകരൻ, കെ ജി ഒ എഫ് നേതാവ് ദിൽവേദ് ആർ എസ്, ജോയിൻറ് കൗൺസിൽ സംസ്ഥാന സെക്രട്ടറി എസ് സജീവ്, എന്നിവർ സംസാരിച്ചു. സ്വാഗത സംഘം കൺവീനർ സി പി മണി സ്വാഗതവും മേഖലാ സെക്രട്ടറി മേഘനാഥ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

പുറക്കാമല ക്വാറി സമരത്തിനിടെ 15 വയസുകാരനെതിരായ പൊലീസ് നടപടിയിൽ പൊലീസിന് നോട്ടീസ് നൽകി ബാലാവകാശ കമ്മീഷൻ

Next Story

ലഹരിക്കെതിരെ കീഴരിയൂരിൽ ബോധവൽക്കരണം

Latest from Local News

തിരുവങ്ങൂർ മുൻ ജില്ല കൗൺസിൽ അംഗം ടി കെ പാത്തു ടീച്ചർ അന്തരിച്ചു

  തിരുവങ്ങൂർകാലിക്കറ്റ് ഗേൾസ് ഹൈസ്കൂൾ , കാപ്പാട് ഇലാഹിയ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പ്രിൻസിപ്പൽ ആയിരുന്ന ടി. കെ പാത്തു

നാളെ യൂത്ത് കോൺഗ്രസിന്റെ അദാനി ഓഫീസ് മാർച്ച്‌

കൊയിലാണ്ടി : കരാർ കമ്പിനി നടത്തുന്ന കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും കൂട്ടുനിക്കുന്ന ഉദ്യോഗസ്ഥ കരാർ ലോബിക്കെതിരായ് നാളെ കാലത്ത് 10 മണിക്ക് യൂത്ത്

കൊയിലാണ്ടി ഹാജിയാരകത്ത് അബൂബക്കർ ഹാജി അന്തരിച്ചു

കൊയിലാണ്ടി : ഹാജിയാരകത്ത് അബൂബക്കർ ഹാജി (85) അന്തരിച്ചു. നാൽപത് വർഷത്തോളം കൊയിലാണ്ടി ഖാദിരിയ്യ പള്ളിയിലെ ഖാദിമായിരുന്നു ഭാര്യ: ഹാജിയാരകത്ത് ബീവി

സർവകലാശാലകളെ തകർക്കരുത് യൂണിവേഴ്സിറ്റി പെൻഷനർ മാരുടെ സെക്രെട്ടേ റിയറ്റ് മാർച്ചും ധർണയും

സർവകലാശാലകളെ തകർക്കുന്ന സർക്കാർ നടപടികൾ അവസാനിപ്പിക്കുന്നതിനും യൂണി. പെൻഷൻ കാരുടെയും ജീവനക്കാരുടെയും അവകാശ സംരക്ഷണത്തിനും സർവകലാശാലാ സമൂഹവും പൊതുജനങ്ങളും യോജിച്ചു നീങ്ങണമെന്ന്