ഇരിങ്ങൽ സർവ്വീസ് സഹകരണ ബാങ്കിൻ്റെ നവീകരിച്ച വളം ഡിപ്പോയും, കാർഷിക അനുബന്ധ ഉപകരണങ്ങളുടെ ഷോറൂം ഉദ്ഘാടനം ചെയ്തു. കെ.കെ. രമേശൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് കെ.കെ മമ്മു അദ്ധ്യക്ഷത വഹിച്ചു. പയ്യോളി നഗരസഭ കൗൺസിലർ കെ.കെ സ്മിതേഷ് ഡിപ്പോയുടെയും ഷോറൂമിൻ്റെയും ഉദ്ഘാടനം നിർവ്വഹിച്ചു. ആദ്യ വിൽപ്പനയുടെ ഉദ്ഘാടനം വി.വി എം ബാലന് നൽകി പയ്യോളി നഗരസഭാ കൗൺസിലർ രേവതി തുളസിദാസ് നിർവ്വഹിച്ചു. ചടങ്ങിന് ആശംസകളർപ്പിച്ചു കൊണ്ട് രേഖ മുല്ലക്കുനി ( നഗരസഭ കൗൺസിലർ) ബേങ്ക് ഭരണസമിതി അംഗങ്ങളായ മോഹൻ ദാസ്, കെ.കെ ബാബു, കെ.പി. ഉഷ ( ബേങ്ക് സെക്രട്ടറി) എന്നിവർ സംസാരിച്ചു. വിനീത് വിജയൻ നന്ദിയും പറഞ്ഞു. സ്ഥാപനത്തിൽ നിന്നും കൃഷി ആവശ്യത്തിനുള്ള രാസവളങ്ങളും, ജൈവ വളങ്ങളും, പച്ചക്കറി വിത്തുകൾ, കാർഷിക അനുബന്ധ ഉപകരണങ്ങളും, സാധന സാമഗ്രികളും മിതമായ നിരക്കിൽ കർഷകർക്ക് ലഭിക്കുന്നതാണ് .
Latest from Local News
യുഡിഎഫ് അഞ്ചാം വാർഡ് തറമ്മൽ സൗത്ത് കുനിക്കാട്ട് ഭാഗം കുടുംബ സംഗമം മണ്ഡലം പ്രസിഡണ്ട് ശശി ഊട്ടേരി ഉദ്ഘാടനം ചെയ്തു. ടി
അരിക്കുളം അഞ്ചാം വാർഡ് തറമൽ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഡിസിസി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ടിമു ത്തു
നന്തി – കിഴൂർ റോഡിൽ അണ്ടർ പാസ് യാഥാർത്ഥ്യമാവുന്നു, സമരം നിർത്തിവച്ചു. നന്തിയിൽ ഏഴു മീറ്റർ വീതിയിലും നാലര മീറ്റർ ഉയരത്തിലുമുള്ള
പുളിയഞ്ചേരി വിയ്യൂർ വളപ്പിൽ നാരായണി (83) അന്തരിച്ചു. ഭർത്താവ്: ഗോവിന്ദൻ. മക്കൾ: കമല, സുധാകരൻ , രമേശൻ, സതി. മരുമക്കൾ: പരേതനായ
കഴിഞ്ഞ 63 വർഷത്തെ മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൻ്റെ ഇടതു ദുർഭരണത്തിനെതിരെ ഈ തെരെഞ്ഞെടുപ്പിൽ വിധി എഴുതണമെന്ന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ്







