ഇരിങ്ങൽ സർവ്വീസ് സഹകരണ ബാങ്കിൻ്റെ നവീകരിച്ച വളം ഡിപ്പോയും, കാർഷിക അനുബന്ധ ഉപകരണങ്ങളുടെ ഷോറൂം ഉദ്ഘാടനം ചെയ്തു. കെ.കെ. രമേശൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് കെ.കെ മമ്മു അദ്ധ്യക്ഷത വഹിച്ചു. പയ്യോളി നഗരസഭ കൗൺസിലർ കെ.കെ സ്മിതേഷ് ഡിപ്പോയുടെയും ഷോറൂമിൻ്റെയും ഉദ്ഘാടനം നിർവ്വഹിച്ചു. ആദ്യ വിൽപ്പനയുടെ ഉദ്ഘാടനം വി.വി എം ബാലന് നൽകി പയ്യോളി നഗരസഭാ കൗൺസിലർ രേവതി തുളസിദാസ് നിർവ്വഹിച്ചു. ചടങ്ങിന് ആശംസകളർപ്പിച്ചു കൊണ്ട് രേഖ മുല്ലക്കുനി ( നഗരസഭ കൗൺസിലർ) ബേങ്ക് ഭരണസമിതി അംഗങ്ങളായ മോഹൻ ദാസ്, കെ.കെ ബാബു, കെ.പി. ഉഷ ( ബേങ്ക് സെക്രട്ടറി) എന്നിവർ സംസാരിച്ചു. വിനീത് വിജയൻ നന്ദിയും പറഞ്ഞു. സ്ഥാപനത്തിൽ നിന്നും കൃഷി ആവശ്യത്തിനുള്ള രാസവളങ്ങളും, ജൈവ വളങ്ങളും, പച്ചക്കറി വിത്തുകൾ, കാർഷിക അനുബന്ധ ഉപകരണങ്ങളും, സാധന സാമഗ്രികളും മിതമായ നിരക്കിൽ കർഷകർക്ക് ലഭിക്കുന്നതാണ് .
Latest from Local News
തിരുവങ്ങൂർകാലിക്കറ്റ് ഗേൾസ് ഹൈസ്കൂൾ , കാപ്പാട് ഇലാഹിയ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പ്രിൻസിപ്പൽ ആയിരുന്ന ടി. കെ പാത്തു
കൊയിലാണ്ടി : കരാർ കമ്പിനി നടത്തുന്ന കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും കൂട്ടുനിക്കുന്ന ഉദ്യോഗസ്ഥ കരാർ ലോബിക്കെതിരായ് നാളെ കാലത്ത് 10 മണിക്ക് യൂത്ത്
കൊയിലാണ്ടി : ഹാജിയാരകത്ത് അബൂബക്കർ ഹാജി (85) അന്തരിച്ചു. നാൽപത് വർഷത്തോളം കൊയിലാണ്ടി ഖാദിരിയ്യ പള്ളിയിലെ ഖാദിമായിരുന്നു ഭാര്യ: ഹാജിയാരകത്ത് ബീവി
സർവകലാശാലകളെ തകർക്കുന്ന സർക്കാർ നടപടികൾ അവസാനിപ്പിക്കുന്നതിനും യൂണി. പെൻഷൻ കാരുടെയും ജീവനക്കാരുടെയും അവകാശ സംരക്ഷണത്തിനും സർവകലാശാലാ സമൂഹവും പൊതുജനങ്ങളും യോജിച്ചു നീങ്ങണമെന്ന്
കൊയിലാണ്ടി: നടുവണ്ണൂർ കോട്ടൂരിൽ താമസിക്കും കൊല്ലം ഓട്ടൂർ രമേശൻ (70) അന്തരിച്ചു. ഭാര്യ: പരേതയായ രാജി. മക്കൾ: ധന്യ, ദിവ്യ, രമ്യ.