പുറക്കാമല ക്വാറി സമരത്തിനിടെ 15 വയസുകാരനെതിരായ പൊലീസ് നടപടിയിൽ പൊലീസിന് നോട്ടീസ് നൽകി ബാലാവകാശ കമ്മീഷൻ

കോഴിക്കോട് പുറക്കാമല ക്വാറി സമരത്തിനിടെ 15 വയസുകാരനെതിരായ പൊലീസ് നടപടിയിൽ പൊലീസിന് നോട്ടീസ് നൽകി ബാലാവകാശ കമ്മീഷൻ. ഈ മാസം 8ാം തീയതിക്കകം റിപ്പോർട്ട് നൽകണമെന്നാണ് ബാലാവകാശ കമ്മീഷന്റെ നിർദേശം. പേരാമ്പ്ര ഡിവൈഎസ്പിക്കാണ് നോട്ടീസ് നൽകിയത്. .

പുറക്കാമല ക്വാറി വിരുദ്ധ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ പതിനഞ്ചുകാരന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സമരത്തിനിടെ കുട്ടിയ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നായിരുന്നു കുടുംബത്തിന്‍റെ പരാതി. കുട്ടിയുടെ കോളറില്‍ പിടിച്ച് വലിച്ചഴച്ച് പൊലീസ് വാനില്‍ കയറ്റുന്ന ദൃശ്യം പുറത്ത് വന്നിരുന്നു. ഇതിനിടെ കുട്ടിയെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നും കുടുംബം പരാതിപ്പെട്ടിരുന്നു.

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിന്നും വിദഗ്ദ ചികിത്സക്കായി കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തിരുന്നു. നാഭിക്കും തലക്കും വേദനയുണ്ടെന്നാണ് കുട്ടി പറഞ്ഞത്. ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത പതിനഞ്ചുകാരനെ സ്ത്രീകള്‍ ഉള്‍പ്പെടെ പ്രതിഷേധിച്ചപ്പോഴാണ് പൊലീസ് വിട്ടയച്ചത്.

Leave a Reply

Your email address will not be published.

Previous Story

പാചക വാതക സിലിണ്ടറിന് വിലകൂട്ടി

Next Story

ജോയിൻ്റ് കൗൺസിൽ ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം

Latest from Local News

കലോത്സവ വേദിയിലെത്താന്‍ കലോത്സവ വണ്ടി തയ്യാര്‍

കോഴിക്കോട് റവന്യൂജില്ല സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന മത്സരാർത്ഥികളെ വേദികളിലും ഭക്ഷണശാലകളിലും എത്തിക്കാന്‍ കലോത്സവ വണ്ടികള്‍ തയ്യാര്‍. നാല് ബസ്സുകളും കൊയിലാണ്ടി

കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കലോത്സവം  സംസ്കൃത കഥാരചന (യു.പിവിഭാഗം) അനന്ത് ശിവ എൻ.ടിക്ക് ഒന്നാം സ്ഥാനം

കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കലോത്സവം  സംസ്കൃത കഥാരചന (യു.പിവിഭാഗം) അനന്ത് ശിവ എൻ.ടി മായനാട് എ യു പി സ്കൂൾ

എൽഡിഎഫ് ചെങ്ങോട്ടുകാവ് പഞ്ചായത്ത് റാലി നടത്തി

എൽ.ഡി.എഫ് ചെങ്ങോട്ടുകാവ് പഞ്ചായത്ത് റാലി, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് റാലി നടന്നു ചേലിയ നിന്ന് ആരംഭിച്ച റാലി

കൊയിലാണ്ടി നഗരസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍

കൊയിലാണ്ടി നനഗരസഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം തിങ്കളാഴ്ച വൈകീട്ട് പൂര്‍ത്തിയായതോടെ കൊയിലാണ്ടി നഗരസഭയിലേക്ക് മത്സരിക്കുന്ന അവശേഷിക്കുന്ന സ്ഥാനാര്‍ത്ഥികള്‍. വാര്‍ഡ്