കൊയിലാണ്ടി: ചെറിയമങ്ങാട് കോട്ടയിൽ ദുർഗ്ഗാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് മേൽശാന്തി കലേഷ് മണിയുടെ മുഖ്യകാർമ്മികത്വത്തിൽ ശനിയാഴ്ച പുലർച്ചയോടെ കൊടിയേറി. തുടർന്ന് കാലത്തും കാലത്തും വൈകീട്ടും കരിമരുന്ന് പ്രയോഗം, ഉച്ചയ്ക്ക് അന്നദാനം എന്നിവ നടന്നു. മാർച്ച് 9 ന് ഞായറാഴ്ച കാലത്ത് പിടിയാന കളിപ്പുരയിൽ ശ്രീദേവി ശ്രീലകത്തിന് ഗജോത്തമ പട്ടം പുരസ്കാര സമർപ്പണം. തലശ്ശേരി മേലൂർ ഗിരീഷ് പണിക്കരുടെ പ്രഭാഷണം, 11 ന് മലരി കലാമന്ദിരം അവതരിപ്പിക്കുന്ന മ്യൂസിക്ക് ഫ്യൂഷൻ, 12 ന് കണ്ണൂർ സംഘകല അവതരിപ്പിക്കുന്ന വില്ലടിച്ചാൻ പാട്ട് ശ്രീ മുച്ചിലോട്ടമ്മ, തിരുവനന്തപുരം കലാക്ഷേത്ര അവതരിപ്പിക്കുന്ന നാടകം ശ്രീകൃഷ്ണ ഭാരതം, 13 ന് മാങ്കുറിശ്ശി മണികണ്ഠൻ്റെ തായമ്പക, കാലിക്കറ്റ് സൂപ്പർ ബീറ്റ്സിൻ്റെ സ്മൃതി സുഗന്ധം ഗാനമേള, 14 ന് വലിയ വിളക്ക് ദിവസം അത്താലൂർ ശിവൻ്റെ തായമ്പക, കോഴിക്കോട് സംഗീത് സാഗർ ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള, നാന്ദകം എഴുന്നള്ളിപ്പ്, കളർ ഡിസ്പ്ലേ എന്നിവ നടക്കും. 15 ന് വൈകീട്ട് നടക്കുന്ന നാന്ദകത്തോടു കൂടിയ താലപ്പൊലി എഴുന്നള്ളത്തോടെ ഉത്സവം സമാപിക്കും. ഏപ്രിൽ 7 ന് വൈകീട്ട് 6.40 ന് നാഗക്കോട്ടയിൽ സർപ്പബലി നടക്കും.
Latest from Local News
പനായി എടച്ചേരി മീത്തൽ യു.കെ. ഗംഗാധരൻ നായർ (89) (റിട്ട. കോമൺവെൽത്ത് ഓട്ടു കമ്പനി) അന്തരിച്ചു. ഭാര്യ : പരേതയായ സുശീലാമ്മ.
മുതിർന്ന കോൺഗ്രസ് നേതാവ് നമ്പ്യാളത്ത് മൊയ്ദീൻ കുട്ടി (95) അന്തരിച്ചു. ഭാര്യ : ഫാത്തിമ. മക്കൾ – ആരിഫ്, നൗഷാദ് (ഐറിസ്
കൊയിലാണ്ടി: സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് ലഹരിവിരുദ്ധ പ്രതിജ്ഞയും യൂണിറ്റ് കൺവെൻഷനും നടത്തി. കൺവെൻഷൻ വനിതാ പ്രാതിനിധ്യം കൊണ്ട് ഏറെ
അരിക്കുളം അടുങ്കുടി കണ്ടി പാത്തുമ്മ അന്തരിച്ചു. ഭർത്താവ് : പരേതനായ പി കെ മമ്മത് മാസ്റ്റർ. മക്കൾ : നബീസ, അബ്ദുൾ
ചാലിയാർ പുഴയിൽ തോണി മറിഞ്ഞ് കാണാതായ കൊളത്തറ കണ്ണാടിക്കുളം സ്വദേശി കിളിയനാട് അബ്ദുൽ സലാമിൻ്റെ (58) മൃതദേഹം കണ്ടെത്തി. ഫറോക്ക് പാലത്തിന്